അക്കൗണ്ടില്‍ കാശിലേല്ലും ബില്ലടയ്ക്കാം: ക്രെഡിറ്റ് കാര്‍ഡ് യുപിഐ പേയ്‌മെന്റ് വര്‍ധിക്കുന്നു
യുപിഐ പേയ്‌മെന്റിന്റെ വ്യാപ്തി വര്‍ധിക്കുന്നത് പോലെ തന്നെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചെറുകിട സ്റ്റോറുകളില്‍ ഉള്‍പ്പടെ യുപിഐ പേയ്‌മെന്റ് ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗവും ഡെബിറ്റ് കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ യുപിഐ സേവനം കൂടുതലായി ഉപയോഗിക്കുന്നുവെന്നും, രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് രണ്ടാം തവണയും എത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 19 ലക്ഷം പുതിയ ക്രെഡിറ്റ് […]
യുപിഐ പേയ്‌മെന്റിന്റെ വ്യാപ്തി വര്‍ധിക്കുന്നത് പോലെ തന്നെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗവും വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചെറുകിട സ്റ്റോറുകളില്‍ ഉള്‍പ്പടെ യുപിഐ പേയ്‌മെന്റ് ചെയ്യുന്നവരില്‍ നല്ലൊരു വിഭാഗവും ഡെബിറ്റ് കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ യുപിഐ സേവനം കൂടുതലായി ഉപയോഗിക്കുന്നുവെന്നും, രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ചെലവ് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലേക്ക് രണ്ടാം തവണയും എത്തിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 19 ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുകളാണ് ബാങ്കുകള്‍ വിതരണം ചെയ്തത്. ആകെ 7.36 കോടി ക്രെഡിറ്റ് കാര്‍ഡ് ഉടമകളാണ് രാജ്യത്തുള്ളത്. എച്ച്ഡിഎഫ്‌സി ബാങ്കാണ് രാജ്യത്ത് ഏറ്റവുമധികം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തതെന്നും ആകെ വിപണി വിഹിതത്തിന്റെ 26.6 ശതമാനവും എച്ച്ഡിഎഫ്‌സിയാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ക്രെഡിറ്റ് കാര്‍ഡ് വഴി യുപിഎ പേയ്‌മെന്റ്
ക്രെഡിറ്റ് കാര്‍ഡ് വഴി യുപിഐ പേയ്‌മെന്റ് നടത്താന്‍ ആദ്യം നിങ്ങളുടെ ബാങ്കിന്റെ ആപ്പില്‍ യുപിഐ ഐഡി ലിങ്ക് ചെയ്യുക. ഇപ്പോള്‍ മിക്ക ബാങ്കുകളുടെ ആപ്പുകളും യുപിഐ പേയ്‌മെന്റ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗൂഗിള്‍ പേയ്‌മെന്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്ത് നിങ്ങള്‍ക്ക് യുപിഐ പേയ്‌മെന്റ് നടത്താം. ഡെബിറ്റ് കാര്‍ഡ് വഴി നിങ്ങളുടെ അക്കൗണ്ടില്‍ നിന്നുമാണ് പണം പോകുന്നതെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ പണം ക്രെഡിറ്റ് ലിമിറ്റില്‍ നിന്നും ഈടാക്കുന്നുവെന്ന വ്യത്യാസം മാത്രം, അതായത് പണം ബാങ്ക് കടം തരുന്നു. പോയ്‌മെന്റ് നടത്തുമ്പോള്‍ ഓതറൈസഷന്‍ നടത്താന്‍ ഒടിപി ഉള്‍പ്പടെയുള്ള സേവനം പ്രയോജനപ്പെടുത്താം.
ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്ന സ്മാര്‍ട്ട് ഫോണ്‍ വഴി എന്‍എഫ്‌സി അഥവാ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ വഴിയും പണം അടയ്ക്കാമെന്ന് ഓര്‍ക്കുക. ഇത്തരം കാര്‍ഡുകളില്‍ വൈഫൈയുടേതിന് സമാനമായ ഒരു ചിഹ്നം നാം കാണുന്നുണ്ട്. എന്നാല്‍ ഇത് വൈഫൈയുമായി ബന്ധമൊന്നുമില്ല. എന്‍എഫ്‌സി അഥവാ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപയോഗിച്ച് കോണ്ടാക്ട് ലെസായി പേയ്‌മെന്റ് നടത്താനുള്ള സംവിധാനമാണിത്. മാത്രമല്ല ഇവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും റിസ്‌ക്കുകള്‍ ഉണ്ടോ എന്നുകൂടി അറിഞ്ഞിരിക്കണം.
ആര്‍എഫ്‌ഐഡി അഥവാ റേഡിയോ ഫ്രീക്വന്‍സി ടെക്‌നോളജിയുടെ സഹായത്തോടെയാണ് ഇത്തരം കാര്‍ഡുകളിലൂടെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സാധ്യമാകുന്നത്. എന്‍എഫ്‌സി എനേബിള്‍ഡായ പിഒഎസ് മെഷീനിന്റെ തൊട്ടടുത്ത്, കൃത്യമായി പറഞ്ഞാല്‍ നാലു സെന്റീമീറ്ററില്‍ കൂടുതല്‍ അല്ലാത്ത ദൂരത്ത് നിന്നും നിങ്ങള്‍ക്ക പേയ്‌മെന്റ് നടത്താന്‍ ഈ സാങ്കേതികവിദ്യ സഹായിക്കും. കാര്‍ഡും പിഓഎസ് മെഷീനും അടുക്കുമ്പോള്‍ ആര്‍എഫ്‌ഐഡി ചിപ്പ് വഴി ഡാറ്റ ഡിജിറ്റലായി ട്രാന്‍സ്ഫര്‍ ചെയ്യുകയും ട്രാന്‍സാക്ഷന്‍ നടക്കുകയും ചെയ്യുന്നു. ഗൂഗിള്‍ പേയില്‍ ഉള്‍പ്പടെ നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്ത് കോണ്ടാക്ട്‌ലെസ് പേയ്‌മെന്റ് നടത്താനുള്ള സൗകര്യം ഇപ്പോഴുണ്ട്.