മസ്‌ക്കിന്റെ ട്വീറ്റ് തമാശയോ ? കോളയേയും 'വിഴുങ്ങുമോ'യെന്ന് സൈബര്‍ ലോകം
ഏകദേശം 44 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി ട്വിറ്ററിനെ സ്വന്തമാക്കിയതിന് പിന്നാലെ ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോളയേയും ഏറ്റെടുത്തേക്കുമോ എന്നതാണ് സൈബര്‍ ഇടത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. 'അടുത്തത് ഞാന്‍ കൊക്ക കോളയേയും സ്വന്തമാക്കും, കൊക്കെയിന്‍ തിരികെ അതിലിടും' എന്നാണ് കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ 'യഥാര്‍ത്ഥ മാജിക്ക് ഒരു സിപ്പ് അകലെ' എന്നും മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ മസ്‌ക് 'രണ്ടാം അങ്ക'ത്തിന് ഒരുങ്ങിയേക്കുമെന്ന് […]
ഏകദേശം 44 ബില്യണ്‍ യുഎസ് ഡോളര്‍ മുടക്കി ട്വിറ്ററിനെ സ്വന്തമാക്കിയതിന് പിന്നാലെ ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ കൊക്ക കോളയേയും ഏറ്റെടുത്തേക്കുമോ എന്നതാണ് സൈബര്‍ ഇടത്തിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. 'അടുത്തത് ഞാന്‍ കൊക്ക കോളയേയും സ്വന്തമാക്കും, കൊക്കെയിന്‍ തിരികെ അതിലിടും' എന്നാണ് കഴിഞ്ഞ ദിവസം മസ്‌ക് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ 'യഥാര്‍ത്ഥ മാജിക്ക് ഒരു സിപ്പ് അകലെ' എന്നും മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ മസ്‌ക് 'രണ്ടാം അങ്ക'ത്തിന് ഒരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്.
ചുരുങ്ങിയ വാക്കുകളാണ് ട്വീറ്റിലുള്ളതെങ്കിലും വലിയൊരു മാറ്റത്തിനുള്ള സാധ്യതയാകാമെന്ന് സമൂഹ മാധ്യമങ്ങളിലും അഭ്യൂഹങ്ങളുയരുകയാണ്. 'ഞാന്‍ മക്‌ഡോണാള്‍ഡ് വാങ്ങി ഐസ്‌ക്രീം മെഷീനുകളെല്ലാം ശരിയാക്കാന്‍ പോകുന്നുവെന്ന്' മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ തുടര്‍നടപടി ഉണ്ടായില്ല എന്ന് മാത്രമല്ല ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് ' എനിക്ക് അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കില്ല' എന്നും മസ്‌ക് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ കൊക്ക കോളയെ പറ്റിയുള്ള ട്വീറ്റ് അദ്ദേഹം തമാശയായിട്ടാണോ അതോ ഗൗരവത്തോടെ പറഞ്ഞതാണോ എന്ന് സ്ഥിരീകരിക്കുവാന്‍ സാധിക്കുന്നില്ല.
മാത്രമല്ല മസ്‌കിന് കൊക്ക കോളയെ വാങ്ങാന്‍ സാധിക്കില്ല എന്ന തരത്തിലുള്ള ട്വീറ്റുകള്‍ വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ട്വിറ്ററിനെക്കാള്‍ കൂടുതലാണ് കൊക്ക കോളയുടെ ഓഹരി വിലയെന്നും ഇത് വാങ്ങാന്‍ മസ്‌കിന് സാധിക്കില്ലെന്നുമാണ് ഇത്തരം ട്വീറ്റുകളിലുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്നു മാസം കൊണ്ട് വരുമാനത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും വര്‍ധനയുണ്ടായെന്ന് ട്വിറ്റര്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കാലയളവില്‍ വരുമാനം 16 ശതമാനം ഉയര്‍ന്ന് 9199 കോടി രൂപയില്‍ എത്തി. പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം നോക്കിയാല്‍ 2021നെ അപേക്ഷിച്ച് 16 ശതമാനം ഉയര്‍ന്ന് 22.9 കോടി ആയെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത് 19.9 കോടിയായിരുന്നു. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനി പാദവാര്‍ഷിക കണക്കും പുറത്ത് വിട്ടത്.