ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പിന്തുണ നല്‍കാന്‍ മൈന്‍ഡ് ട്രീയും സാപീന്‍സും

ഡെല്‍ഹി : ഇന്‍ഷുറന്‍സ് ബിസിനസ് മേഖലയ്ക്ക് സാങ്കേതിക പിന്തുണ നല്‍കാന്‍ ഐടി കമ്പനികളായ മൈന്‍ഡ് ട്രീയും സാപീന്‍സും. ഇന്‍ഷുറന്‍സ് മേഖലയുടെ നടത്തിപ്പ് സുഗമമാക്കുകയാണ് ലക്ഷ്യം. ആദ്യം വടക്കേ അമേരിക്കയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പിന്നീട് യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഇരു കമ്പനികളും സംയുക്തമായി ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ നേരിടുന്ന റിസ്‌ക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പിലുണ്ട്. ഇരു കമ്പനികളുടേയും സഹകരണത്തിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തനവും ബിസിനസ് വളര്‍ച്ചയും ഉയരത്തിലെത്തിക്കുമെന്നും മൈന്‍ഡ്ട്രീ ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് ചീഫ് ബിസിനസ് […]

Update: 2022-04-25 07:41 GMT

ഡെല്‍ഹി : ഇന്‍ഷുറന്‍സ് ബിസിനസ് മേഖലയ്ക്ക് സാങ്കേതിക പിന്തുണ നല്‍കാന്‍ ഐടി കമ്പനികളായ മൈന്‍ഡ് ട്രീയും സാപീന്‍സും. ഇന്‍ഷുറന്‍സ് മേഖലയുടെ നടത്തിപ്പ് സുഗമമാക്കുകയാണ് ലക്ഷ്യം. ആദ്യം വടക്കേ അമേരിക്കയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പിന്നീട് യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ഇരു കമ്പനികളും സംയുക്തമായി ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.

ഉപഭോക്താക്കള്‍ നേരിടുന്ന റിസ്‌ക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും കുറിപ്പിലുണ്ട്. ഇരു കമ്പനികളുടേയും സഹകരണത്തിലൂടെ ഡിജിറ്റല്‍ പരിവര്‍ത്തനവും ബിസിനസ് വളര്‍ച്ചയും ഉയരത്തിലെത്തിക്കുമെന്നും മൈന്‍ഡ്ട്രീ ബാങ്കിംഗ്-ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് ചീഫ് ബിസിനസ് ഓഫീസര്‍ മുകുന്ദ് റാവു പറഞ്ഞു.

Tags:    

Similar News