അരുണാചലിനെ അറിയില്ലാത്ത ചൈനയുടെ ഡീപ് സീക്ക്!
- അരുണാചലിനെക്കുറിച്ചുള്ള ചോദ്യത്തിന് 'നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം' എന്ന് മറുപടി
- വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും ഒഴിഞ്ഞുമാറല്‍ പ്രതികരണം
- ഉത്തരങ്ങള്‍ ചൈനീസ് പക്ഷപാതപരമെന്ന് ആരോപണം
ചാറ്റ് ജിപിടി, ജെമിനി, ക്ലൗഡ് എഐ തുടങ്ങിയ പ്രമുഖ കമ്പനികളെ മറികടന്ന് ചൈനയുടെ എഐ സ്റ്റാര്‍ട്ടപ്പ് ഇന്ന് ടെക് ലോകത്ത് തരംഗം സൃഷ്ടിക്കുകയാണ്. ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ചാറ്റ്‌ബോട്ട്, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയാന്‍ ഉപയോക്താക്കള്‍ ആകാംക്ഷയിലാണ്. എന്നാല്‍ ഡീപ് സീക്ക് ഉപയോഗിച്ച ഉപയോക്താവിന് ലഭിച്ച ഒരു മറുപടി വിചിത്രമായിരുന്നു.
എക്‌സിലെ പോസ്റ്റില്‍, ഉപയോക്താവ് ഡീപ് സീക്ക് ചാറ്റ്ബോട്ടുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു. ഇത് ഇപ്പോള്‍ വൈറലാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നേരിട്ട് പ്രതികരിക്കാന്‍ ചാറ്റ്‌ബോട്ട് വിസമ്മതിക്കുകയായിരുന്നു.
'അരുണാചല്‍ പ്രദേശ് ഒരു ഇന്ത്യന്‍ സംസ്ഥാനമാണ്' എന്ന് ഉപയോക്താവ് പ്രസ്താവിച്ചു, എന്നാല്‍, 'ക്ഷമിക്കണം, അത് എന്റെ നിലവിലെ പരിധിക്കപ്പുറമാണ്. നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം' എന്നായിരുന്നു ചാറ്റ്‌ബോട്ടിന്റെ മറുപടി. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് ഉപയോക്താവ് അന്വേഷിച്ചപ്പോഴും അതേ ഒഴിഞ്ഞുമാറല്‍ പ്രതികരണമാണ് ഉണ്ടായത്.
ചുരുക്കത്തില്‍ അരുണാചല്‍ പ്രദേശ്,വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചൈനയുടെ ഡീപ്സീക്ക് വിസമ്മതിച്ചു.
ചാറ്റ്‌ബോട്ടിന്റെ പ്രോഗ്രാമിംഗ്, സാധ്യതയുള്ള പക്ഷപാതങ്ങള്‍, ഭാവിയിലെ എഐ ഇടപെടലുകളുടെ അര്‍ത്ഥം എന്നിവയെക്കുറിച്ച് പലരും ചോദ്യം ചെയ്യുന്നതിലൂടെ ഇത് ഓണ്‍ലൈനില്‍ ചര്‍ച്ചകളുടെ ഒരു തരംഗത്തിനാണ് തുടക്കമിട്ടത്.
ഇന്ത്യയുടെ സംസ്ഥാനമായ അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നതിനാലാണ് ഡീപ് സീക്ക് ഈ ഒഴിഞ്ഞുമാറല്‍ നടത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ ഈ ചാറ്റ് ബോട്ടില്‍ നിന്നും ലഭിക്കുന്ന ഉത്തരങ്ങള്‍ എല്ലാം ചൈനീസ് പക്ഷപാതപരമായിട്ടുള്ളതായിരിക്കും എന്ന ധാരണ ഉയരുകയാണ്.
''അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യവും അവിഭാജ്യവുമായ ഭാഗമായിരിക്കും. ഞങ്ങളുടെ വികസന പരിപാടികളില്‍ നിന്നും അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിന്നും അവിടുത്തെ ജനങ്ങള്‍ക്ക് തുടര്‍ന്നും പ്രയോജനം ലഭിക്കും'' എന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ ആവര്‍ത്തിച്ച് സ്ഥിരീകരിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സും അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നു. മേഖലയിലെ പ്രാദേശിക അവകാശവാദങ്ങള്‍ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അപലപിച്ചു.
എന്നാല്‍ ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ഡീപ് സീക്ക് വികസിപ്പിച്ചെടുത്തു എന്നത് പാശ്ചാത്യലോകത്ത് വിശ്വസിക്കപ്പെട്ട വസ്തുതയല്ല. അതിനായി നടത്തുന്ന പരീക്ഷണങ്ങള്‍ക്കും പരിശീലനത്തിനുമെല്ലാം വളരെയധികം പവര്‍ ആവശ്യമാണ്. ഇത് എങ്ങനെ ചൈന കണ്ടെത്തി എന്നതും വിസ്മയകരമാണ്. ചാറ്റ്ജിപിടി-3മോഡല്‍ പരിശീലന കാലയളവില്‍ ഉപയോഗിക്കപ്പെട്ടത് 1,287,000 കിലോവാട്ട് അവര്‍ വൈദ്യുതിയാണ് ന്നെത് ുദാഹരണം.
ഡീപ്‌സീക്ക് ട്രംപിനായി ചൈന കാത്തുവെച്ച ഒരു ഉല്‍പ്പന്നമായാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ ഇത് ടെക് എന്നതിലുപരി രാഷ്ട്രീയമാണ്. അപ്പോള്‍ ചൈനക്ക് വിരുദ്ധമായ ഒരു ഉത്തരവും ഈ ചാറ്റ് ബോട്ട് ഉപയോക്താക്കള്‍ക്ക് നല്‍കില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.