എഐയില്‍ ഡീപ്സീക്കിനെ കടത്തിവെട്ടാന്‍ ആലിബാബ
- ആലിബാബയുടെ എഐ മോഡലായ ക്വെന്‍ 2.5-മാക്സാണ് ടെക് ലോകത്തെ പുതിയ പിറവി
- ഡീപ് സീക്കിന്റെ ദ്രുതഗതിയിലുള്ള ഉയര്‍ച്ചയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു
- ഡീപ് സീക്ക് 17% കൃത്യത മാത്രമേ നല്കുന്നുള്ളുവെന്ന് റിപ്പോര്‍ട്ട്
എഐ രംഗത്തെയുദ്ധം കൂടുതല്‍ ശക്തമാകുന്നു. പ്രമുഖ എഐ കമ്പനികള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബയും മത്സരരംഗത്തേക്ക് ഇറങ്ങി. കമ്പനിയുടെ ഏറ്റവും പുതിയ എഐ മോഡലായ ക്വെന്‍ 2.5-മാക്സാണ് ഇപ്പോള്‍ സംസാരവിഷയം. ഡീപ്സീക്കിനും ഓപ്പണ്‍എഐ, മെറ്റ എന്നിവര്‍ക്കെതിരെ ശക്തമായ പോരാട്ടത്തിനൊരുങ്ങുകയാണ് ആലിബാബ.
ഡീപ്സീക്കിന്റെ പുതിയ പതിപ്പായ വി3യെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് കമ്പനിയുടെ വാദം.
20 മാസം മുമ്പ് ആലിബാബയുടെ ഹോം സിറ്റിയായ ഹാങ്ഷൗവില്‍ സ്ഥാപിതമായ ഡീപ്സീക്കിനെ പിന്തള്ളിക്കൊണ്ടാണ് ആലി ബാബയുടെ രംഗ രംഗപ്രവേശം ചെയ്തത്. ചൈനീസ് പുതുയുഗപ്പിറവിയിലാണ് പുതിയ മോഡല്‍ അവതരിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്. ജിപിടി-4o, ഡീപ് സീക്ക് -വി3 തുടങ്ങിയവയെക്കാള്‍ ക്വെന്‍ 2.5-മാക്സ് മികവ് പുലര്ത്തുന്നമെന്ന് ആലിബാബയുടെ ക്ലൗഡ് യൂണിറ്റ് അതിന്റെ ഔദ്യോഗിക വി ചാറ്റ് അക്കൗണ്ടില്‍ കുറിച്ചിരുന്നു.
എന്നിരുന്നാലും, ഡീപ്സീക്കിന്റെ ദ്രുതഗതിയിലുള്ള ഉയര്‍ച്ചയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ന്യൂസ്ഗാര്ഡിന്റെ സമീപകാല ഓഡിറ്റില്‍, കൃത്യതയിലും വിശ്വാസ്യതയിലും ഡീപ്സീക്കിന്റെ ചാറ്റ്ബോട്ട് അതിന്റെ പാശ്ചാത്യ എതിരാളികളേക്കാള്‍ പിന്നിലാണെന്ന് കണ്ടെത്തി.
പരീക്ഷിച്ച പതിനൊന്ന് എഐ മോഡലുകളില്‍ പത്താം സ്ഥാനത്തുള്ള ഡീപ്സീക്കിന്റെ ചാറ്റ്ബോട്ടിന് വാര്‍ത്തകളും വിവരങ്ങളും നല്കുന്നതില് 17% കൃത്യത മാത്രമേ നല്കുന്നുള്ളു. ഇത് 30% സമയവും തെറ്റായ ക്ലെയിമുകള്‍ ആവര്‍ത്തിക്കുകയും 53% സമയവും അവ്യക്തമോ സഹായകരമല്ലാത്തതോ ആയ ഉത്തരങ്ങള്‍ നല്‍കുകയും 83% പരാജയ നിരക്ക് നല്‍കുകയും ചെയ്തു. ഓപ്പണ്‍എഐ യുടെ ചാറ്റ്ജിപിടി, ഗൂഗിളിന്റെ ജെമിനി തുടങ്ങിയ സ്ഥാപിത എഐ സംവിധാനങ്ങളുമായി മത്സരിക്കാനുള്ള ഡീപ് സീക്കിന്റെ സന്നദ്ധതയെക്കുറിച്ച് റിപ്പോര്‍ട്ട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.