എക്‌സിനെതിരെ സൈബര്‍ ആക്രമണമെന്ന് മസ്‌ക്

  • സൈബര്‍ ആക്രമണത്തിനു പിന്നില്‍ വലിയ ഗ്രൂപ്പോ രാജ്യമോ ഉണ്ടാകാമെന്ന് മസ്‌ക്
  • മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനുശേഷമുള്ള രണ്ടാമത്തെ സൈബര്‍ ആക്രമണമാണിത്
  • യുഎസിലും യുകെയിലുമാണ് ഏറ്റവുമധികം തടസങ്ങള്‍ റിപ്പോര്‍ട്ടുചെയ്തത്
;

Update: 2025-03-11 03:32 GMT

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്സിനെതിരെ സൈബര്‍ ആക്രമണമെന്ന് സിഇഒ എലോണ്‍ മസ്‌ക്. എക്‌സിന്റെ സേവനം ആഗോളതലത്തില്‍ നിരന്തരമായി തടസപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ഒരു വലിയ ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന് മസ്‌ക് ആരോപിച്ചു.

ആഗോളതലത്തില്‍ ആയിരക്കണക്കിന് ഉപയോക്താക്കളാണ് നിരവധിതവണ സേവനതടസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡൗണ്‍ഡിറ്റക്ടറിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയില്‍, തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 ഓടെ തടസ്സങ്ങള്‍ അതിന്റെ ഉച്ചസ്ഥായിലെത്തിയിരുന്നു.

സാധാരണ തടസങ്ങളായിരുന്നു തുടക്കത്തില്‍ റിപ്പോര്‍ട്ടുചെയ്തത്. പന്നീട് ഇത് ഗുരുതരമാകുകയായിരുന്നു. എക്‌സിലെ തടസങ്ങള്‍ 26,579 ആയി വര്‍ദ്ധിച്ചതായി ഔട്ട്ജ് ട്രാക്കര്‍ വെബ്സൈറ്റിലെ ഉപയോക്തൃ ഡാറ്റ പറഞ്ഞു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം യുഎസിലും യുകെയിലുമാണ് ഏറ്റവുമധികം തടസങ്ങളും പ്രശ്‌നങ്ങളും റിപ്പോര്‍ട്ടു ചെയ്തത്. യുകെയില്‍ മാത്രം 10,800 ല്‍ അധികം ഉപയോക്താക്കള്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.എങ്കിലും, ഇതിന്റെ കാരണം ഉടനടി വ്യക്തമായിരുന്നില്ല.

എക്‌സില്‍ പേജുകള്‍ ലോഡ് ചെയ്യാനോ ടൈംലൈനുകള്‍ പുതുക്കാനോ സാധിച്ചിരുന്നില്ല. തിങ്കളാഴ്ച വൈകുന്നേരം വരെ സേവനങ്ങള്‍ താറുമാറായിരുന്നു. ആഗോളതലത്തില്‍, ആഘാതത്തിന്റെ വ്യാപ്തി വളരെ ഗുരുതരമായി തുടര്‍ന്നു. എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് പുനസ്ഥാപിക്കപ്പെട്ടു.

ഡൗണ്‍ഡിറ്റക്ടറിന്റെ അഭിപ്രായത്തില്‍, എക്‌സ് ആപ്പിന് 56 ശതമാനം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതേസമയം വെബ്സൈറ്റിന് റിപ്പോര്‍ട്ടുചെയ്തത് 33 ശതമാനം പ്രശ്‌നങ്ങളാണ്.

ട്രാക്കര്‍ വെബ്സൈറ്റിന്റെ ഡാറ്റ, ഉപയോക്താക്കള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് ബാധിച്ച നമ്പറുകളുടെ യഥാര്‍ത്ഥ എണ്ണം വ്യത്യാസപ്പെടാം.

മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ 2023 മാര്‍ച്ചിലും ഒരു മണിക്കൂറിലധികം തുടര്‍ച്ചയായ തകരാറുകള്‍ അനുഭവപ്പെട്ടിരുന്നു. 2022 ലാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. 

Tags:    

Similar News