യുവതികള്‍ക്ക് കല്യാണം വേണ്ട, ചൈന സമ്പദ് വ്യവസ്ഥ ജനസംഖ്യാ പ്രതിസന്ധിയില്‍
ആധുനിക ലോകത്ത് വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം കുടി വരുന്നുണ്ട്. മുമ്പ് പാശ്ചാത്യ സമൂഹങ്ങളിലായിരുന്നു ഇത്തരം ചിന്തകള്‍ വ്യാപകമെങ്കില്‍ ഇന്ന് പൗരസ്ത്യ ദേശങ്ങളിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. വിവാഹ ജീവിതത്തോട് 'നോ' പറയുന്നവരില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളാണ് മുന്നില്‍. സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചതോടെ ഒറ്റയക്ക് 'അടിച്ചു പൊളിക്കുക' എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. വിവാഹം കഴിയ്ക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ, ഇത് ഒരു സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയായി മാറിയാലോ? ലോകത്തെ തന്നെ […]
ആധുനിക ലോകത്ത് വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നവരുടെ എണ്ണം കുടി വരുന്നുണ്ട്. മുമ്പ് പാശ്ചാത്യ സമൂഹങ്ങളിലായിരുന്നു ഇത്തരം ചിന്തകള്‍ വ്യാപകമെങ്കില്‍ ഇന്ന് പൗരസ്ത്യ ദേശങ്ങളിലേക്കും ഇത് വ്യാപിച്ചിരിക്കുന്നു. വിവാഹ ജീവിതത്തോട് 'നോ' പറയുന്നവരില്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളാണ് മുന്നില്‍. സാമ്പത്തിക സ്വാതന്ത്ര്യം ലഭിച്ചതോടെ ഒറ്റയക്ക് 'അടിച്ചു പൊളിക്കുക' എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
വിവാഹം കഴിയ്ക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു കുറ്റമല്ല. പക്ഷെ, ഇത് ഒരു സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ വെല്ലുവിളിയായി മാറിയാലോ? ലോകത്തെ തന്നെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ ഇന്ന് ഇത്തരമൊരു പ്രതിസന്ധിയാണ് അനുഭവിക്കുന്നത്. ചില കണക്കുകള്‍ കേട്ടോളൂ.
2021 ല്‍ ചൈനയില്‍ വിവാഹത്തിന് വേണ്ടി റജിസ്ടര്‍ ചെയ്ത ദമ്പതിമാരുടെ ആകെ എണ്ണം 76.3 ലക്ഷമാണ്. ഇതാകട്ടെ കഴിഞ്ഞ 36 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവും. ജനന നിരക്കില്‍ ഇത് വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്നാണ് ചൈന ഭയപ്പെടുന്നത്. വയോജനങ്ങളുടെ എണ്ണം കൂടുന്നത് ഇപ്പോൾ തന്നെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ചൈനയിലെ ദേശീയ സ്റ്റാറ്റിസ്റ്റിക് ബ്യൂറോയുടെ കണക്കനുസരിച്ച് 2021 ല്‍ അഞ്ച് ലക്ഷത്തില്‍ താഴെയാണ് ജനസംഖ്യാ വളര്‍ച്ച. ആകെ ജനസംഖ്യ 141 കോടിയാണ് ഇപ്പോള്‍. ഇത് ഭാവിയില്‍ സാമ്പദ് വ്യവസ്ഥയെ ഗുരുതരമായി ബാധിക്കാവുന്ന ജനസംഖ്യാ പ്രതിസന്ധിയാണ്. ഒരു വര്‍ഷം 12 ലക്ഷം എന്ന നിലയില്‍ നിന്ന് 480,000 എന്ന തോതിലേക്കാണ് കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ജനസംഖ്യാ വളര്‍ച്ച കുറഞ്ഞ് വരുന്നത്. പങ്കാളിയില്ലാതെ ജീവിക്കാനുള്ള യുവതയുടെ അമിതാവേശം ഇതിന് പുറമേയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരോ വര്‍ഷവും നടക്കുന്ന കല്യാണങ്ങളില്‍ 10 ലക്ഷത്തിലധികം വീതം എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. 2019 ല്‍ ഒരു കോടി ദമ്പതിമാര്‍ വിവാഹിതരായപ്പോള്‍ 2020 ല്‍ ഇത് 90 ലക്ഷത്തില്‍ താഴെയും 2021 ല്‍ 80 ലക്ഷത്തില്‍ താഴെയുമായി. 2013 ലാണ് വിവാഹങ്ങൾ റെക്കോഡിട്ടത്. അതിലും 56.6 ശതമാനം കുറവാണ് ഇപ്പോള്‍ നടക്കുന്ന വിവാഹങ്ങളുടെ എണ്ണം.
ചൈനയിലെ സ്ത്രീകള്‍ സാമ്പത്തികമായും വിദ്യാഭ്യാസപരമായും നേടിയ മേൽക്കൈ വിവാഹം നീട്ടി വയ്ക്കാനോ വേണ്ടെന്ന് വയ്ക്കാനോ കാരണമാകുന്നുവെന്ന് ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് പിടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹ ചെലവും കുട്ടികളെ വളര്‍ത്താനുള്ള ചെലവും ഈ തീരുമാനത്തെ സ്വാധീനിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പല പ്രവശ്യകളിലും വിവാഹ പ്രായവും ഉയരുന്നുണ്ട്.
2008 ല്‍ കിഴക്കന്‍ ചൈനയിലെ ആന്‍ഹ്യൂ പ്രവശ്യയില്‍ ആദ്യ വിവാഹത്തിന്റെ ശരാശരി പ്രായം 26 ആയിരുന്നുവെങ്കില്‍ 2021 ല്‍ ഇത് 33.31 ആയി ഉയര്‍ന്നു. ബീജിംഗ്, ഷാംങ്ഘായ് തുടങ്ങിയ വലിയ നഗരങ്ങളിലും വിവാഹപ്രായം വല്ലാതെ ഉയരുന്നുണ്ട്. വിവാഹങ്ങൾ കുറയുകയാണെന്നും അതിനനുസരിച്ച് ജനന നിരക്കും കുറയുന്നുവെന്നതിന്റെ സൂചകമായി ഇതും വിലയിരുത്തപ്പെടുന്നു.
ജനസംഖ്യ നിയന്ത്രിക്കാന്‍ ഒരു കുട്ടി എന്നതായിരുന്ന ചൈനയുടെ മന്ത്രം. എന്നാല്‍ ജനനനിരക്ക് ആശങ്ക ഉയർത്തിയതോടെ 2016 ല്‍ ഇത് രണ്ട കുട്ടികളാക്കി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പുതിയ കൂടുംബാസൂത്രണ ചട്ടം മൂന്ന് കുട്ടികളാക്കി ഇത് ലഘൂകരിക്കുയും ചെയ്തു. അപ്പോഴാണ് കല്യാണം വേണ്ടെന്ന വാദവുമായി യുവത ഓടി മറയുന്നത്.
കഴിഞ്ഞ 60 വര്‍ഷത്തെ കുറഞ്ഞ നിലയിലാണ് ചൈയുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക്. ഇത് മരണനിരക്കിന് തൊട്ടടുത്തെത്തിയതായി 'ദി ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ല്‍ 10.62 ദശലക്ഷം കുട്ടികള്‍ ജനിച്ചപ്പോള്‍ 10.14 ദശലക്ഷം മരണങ്ങളും നടന്നു. അതായിത് ജനനനിരക്ക് ആയിരത്തിന് 7.52 ശതമാനവും മരണ നിരക്ക് ആയിരത്തിന് 7.18 ശതമാനവും. ജനന നിരക്ക് കുറയുന്നത് ചൈനീസ് സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമാണ്. ഏത് വിധേനയും ഇതിനെ അതിജീവിക്കാനുള്ള ശ്രമത്തിലും കൂടിയാണ് ചൈന ഇപ്പോൾ.