നെല്‍ കര്‍ഷകർക്കായി സമാധാന വ്യവസ്ഥകള്‍ ഉപയോഗിച്ചുവെന്ന് ഇന്ത്യ

ഡെല്‍ഹി: ഇന്ത്യയിലെ ദരിദ്ര ജനവിഭാഗത്തിൻറെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നെൽ കർഷകർക്ക് അധിക പിൻതുണ നൽകാൻ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സമാധാന വ്യവസ്ഥകൾ ഉപയോഗിച്ചതായി ഇന്ത്യ. 2020-21  വിപണന വര്‍ഷത്തിലാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ സബിസിഡികള്‍ അനുവദിച്ചതെന്ന് ലോക വ്യാപാര സംഘടനയെ ഇന്ത്യ അറിയിച്ചു. നിലവിലെ സമാധാന വ്യവസ്ഥ പ്രകാരം സബ്‌സിഡി നല്‍കുന്നതിനെ അംഗരാജ്യങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവില്ല. പക്ഷെ ഇത്തരത്തില്‍ പരിധിയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കുന്നതിനെ ഡബ്ല്യുഡിഒ അംഗീകരിക്കുന്നില്ല. ജനീവയാണ് ഡബ്ല്യുടിഒയുടെ ആസ്ഥാനം. നിര്‍ദിഷ്ട പരിധിക്ക് മുകളിലുള്ള സബ്‌സിഡികള്‍ […]

Update: 2022-04-02 00:47 GMT

ഡെല്‍ഹി: ഇന്ത്യയിലെ ദരിദ്ര ജനവിഭാഗത്തിൻറെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റുന്നതിന് നെൽ കർഷകർക്ക് അധിക പിൻതുണ നൽകാൻ ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) സമാധാന വ്യവസ്ഥകൾ ഉപയോഗിച്ചതായി ഇന്ത്യ.

2020-21 വിപണന വര്‍ഷത്തിലാണ് കര്‍ഷകര്‍ക്ക് കൂടുതല്‍ സബിസിഡികള്‍ അനുവദിച്ചതെന്ന് ലോക വ്യാപാര സംഘടനയെ ഇന്ത്യ അറിയിച്ചു.

നിലവിലെ സമാധാന വ്യവസ്ഥ പ്രകാരം സബ്‌സിഡി നല്‍കുന്നതിനെ അംഗരാജ്യങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവില്ല. പക്ഷെ ഇത്തരത്തില്‍ പരിധിയില്‍ കൂടുതല്‍ സബ്‌സിഡി നല്‍കുന്നതിനെ ഡബ്ല്യുഡിഒ അംഗീകരിക്കുന്നില്ല. ജനീവയാണ് ഡബ്ല്യുടിഒയുടെ ആസ്ഥാനം.

നിര്‍ദിഷ്ട പരിധിക്ക് മുകളിലുള്ള സബ്‌സിഡികള്‍ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഭക്ഷ്യോത്പാദനത്തിന്റെ മൂല്യത്തിന്റെ 10 ശതമാനമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്.

2020-21 വിപണി വര്‍ഷത്തേക്കുള്ള അരിയുടെ സബ്‌സിഡി പരിധി കടന്നതായി കാര്‍ഷിക സമിതിയെ ഇന്ത്യ അറിയിച്ചു. 2020-21ല്‍ അതിന്റെ അരി ഉത്പാദനത്തിന്റെ മൂല്യം 45.57 ബില്യണ്‍ ഡോളറായിരുന്നു. അതിനായി 6.9 ബില്യണ്‍ ഡോളറിന്റെ സബ്സിഡികളാണ് നല്‍കിയത്.

ഭക്ഷ്യ സുരക്ഷാ ആവശ്യങ്ങള്‍ക്കുള്ള പദ്ധതിക്ക് കീഴിലാണ് സ്റ്റോക്കുകള്‍ ഏറ്റെടുക്കുന്നതും പുറത്തിറക്കുന്നതും. എന്നാല്‍ ഇത് വാണിജ്യത്തിനോ വ്യാപാരത്തിനോ തടസമാകാന്‍ പാടില്ലെന്നും അറിയിപ്പില്‍ പറയുന്നു.

 

Tags:    

Similar News