വിദേശ വ്യാപാര നയം കാലാവധി നീട്ടി
നിലവിലുള്ള വിദേശ വ്യാപാര നയം (എഫ്ടിപി) ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം. കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡിനും ലോക്ക്ഡൗണിനും ഇടയില്‍ സര്‍ക്കാര്‍ 2015-20 വിദേശ വ്യാപാര നയം 2021 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു. നിലവിലുള്ള 2015-20 വിദേശ വ്യാപാര നയത്തിന്, 2022 മാര്‍ച്ച് 31 വരെയാണ് നിയമ സാധുതയുണ്ടായിരുന്നത്. ഇത് 2022 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ […]
നിലവിലുള്ള വിദേശ വ്യാപാര നയം (എഫ്ടിപി) ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപനം. കയറ്റുമതി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൊവിഡിനും ലോക്ക്ഡൗണിനും ഇടയില്‍ സര്‍ക്കാര്‍ 2015-20 വിദേശ വ്യാപാര നയം 2021 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്ക് നീട്ടിയിരുന്നു.
നിലവിലുള്ള 2015-20 വിദേശ വ്യാപാര നയത്തിന്, 2022 മാര്‍ച്ച് 31 വരെയാണ് നിയമ സാധുതയുണ്ടായിരുന്നത്. ഇത് 2022 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനത്തില്‍ അറിയിച്ചു.
ചരക്ക് കയറ്റുമതി 2020-21 ലെ 292 ബില്യണ്‍ ഡോളറില്‍ നിന്ന് 2021-22 ല്‍ മാര്‍ച്ച് 21 വരെ 37 ശതമാനം ഉയര്‍ന്ന് 400.8 ബില്യണ്‍ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 589 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.
വിദേശ വ്യാപാര നയം കുറച്ച് മാസത്തേക്ക് കൂടി നീട്ടുന്നത് ആവശ്യമാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു.