250 കോടി രൂപയുടെ മൂലധന നിക്ഷേപത്തിനൊരുങ്ങി ടിസിഐ
മുംബൈ: ലോജിസ്റ്റിക്‌സ് സ്ഥാപനമായ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ടിസിഐ) അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഏകദേശം 250 കോടി രൂപ മൂലധനം നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. മൊത്തം മൂലധന ചെലവില്‍ (കാപെക്സ്) 100-125 കോടി രൂപ കപ്പലുകള്‍ക്കും കണ്ടെയ്നറുകള്‍ക്കുമായി കമ്പനി ചെലവഴിക്കുമെന്ന് കമ്പനി എക്സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ മുകള്‍ത്തട്ടില്‍ 12-15 ശതമാനം വളര്‍ച്ചയും താഴെത്തട്ടില്‍ 20 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. 'അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ ഏകദേശം 250 കോടിയുടെ മൂലധനചെലവ് പ്രതീക്ഷിക്കുന്നു. […]
മുംബൈ: ലോജിസ്റ്റിക്‌സ് സ്ഥാപനമായ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ടിസിഐ) അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ഏകദേശം 250 കോടി രൂപ മൂലധനം നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മൊത്തം മൂലധന ചെലവില്‍ (കാപെക്സ്) 100-125 കോടി രൂപ കപ്പലുകള്‍ക്കും കണ്ടെയ്നറുകള്‍ക്കുമായി കമ്പനി ചെലവഴിക്കുമെന്ന് കമ്പനി എക്സിക്യൂട്ടീവ് കൂട്ടിച്ചേര്‍ത്തു.
കമ്പനിയുടെ മുകള്‍ത്തട്ടില്‍ 12-15 ശതമാനം വളര്‍ച്ചയും താഴെത്തട്ടില്‍ 20 ശതമാനം വളര്‍ച്ചയും പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു.
'അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഞങ്ങള്‍ ഏകദേശം 250 കോടിയുടെ മൂലധനചെലവ് പ്രതീക്ഷിക്കുന്നു. ഇതില്‍ ഏകദേശം 100-125 കോടി രൂപ കപ്പലുകള്‍ക്കും കണ്ടെയ്നറുകള്‍ക്കുമായി ചെലവഴിക്കും. മറ്റൊരു 30-50 കോടി രൂപ, ട്രക്കുകള്‍ക്കായും ഏകദേശം 75 കോടി രൂപ വെയര്‍ഹൗസുകള്‍ നിര്‍മ്മിക്കുന്നതിനായും ചെലവഴിക്കും,' ടിസിഐ മാനേജിംഗ് ഡയറക്ടര്‍ വിനീത് അഗര്‍വാള്‍ അറിയിച്ചു.
നിലവില്‍ ടിസിഐയുടെ മാനേജ്മെന്റിന് കീഴില്‍ ഏകദേശം 12 ദശലക്ഷം ചതുരശ്ര അടി വെയര്‍ഹൗസിംഗ് സ്പേസ് ഉണ്ട്. കമ്പനി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, അദ്ദേഹം പറഞ്ഞു.
മുന്നോട്ടുള്ള വര്‍ഷത്തില്‍, മുകള്‍ത്തട്ടില്‍ 12-15 ശതമാനം വളര്‍ച്ചാ വര്‍ധനയാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. താഴെത്തട്ടില്‍ 20 ശതമാനം വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രിയുടെ ഗതി ശക്തി സംരംഭം വഴി 'ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുക എന്നതാണ് കമ്പനി ലക്ഷ്യങ്ങളിലൊന്ന്. മള്‍ട്ടിമോഡല്‍ ഗതാഗതത്തിലേക്ക് മാറുകയാണെങ്കില്‍ അത് സംഭവിക്കുമെന്ന് ടിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.