ഫ്യൂച്ചര്‍ സ്റ്റോറുകള്‍ റിലയന്‍സിന് കൈമാറിയത് വഞ്ചനയെന്ന് ആമസോണ്‍
ഡെല്‍ഹി: റിലയന്‍സിന്റെയും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെയും നടപടികള്‍ വഞ്ചനയാണെന്ന് ആമസോണ്‍. വാടക നല്‍കാത്തതിനാല്‍ വാടക കാലാവധി അവസാനിച്ച ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില റീട്ടെയില്‍ സ്റ്റോറുകള്‍ റിലയന്‍സ് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുശേഷമാണ് ആമസോണിന്റെ ഈ പ്രതികരണം. വഞ്ചനാപരമായ ഈ കൈമാറ്റത്തിനെതിരെ നിയമനടപടിക്ക് പോകുമെന്നും ആമസോണ്‍ വ്യക്തമാക്കി. 2020 ഓഗസ്റ്റില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് ഗ്രൂപ്പിന വില്‍ക്കുന്നു എന്നു പ്രഖ്യാപിച്ചപ്പോഴെ ഇതിനെതിരെ ആമസോണ്‍ രംഗത്ത് വന്നിരുന്നു. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഫ്യൂച്ചര്‍ […]
ഡെല്‍ഹി: റിലയന്‍സിന്റെയും ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെയും നടപടികള്‍ വഞ്ചനയാണെന്ന് ആമസോണ്‍. വാടക നല്‍കാത്തതിനാല്‍ വാടക കാലാവധി അവസാനിച്ച ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ചില റീട്ടെയില്‍ സ്റ്റോറുകള്‍ റിലയന്‍സ് ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുശേഷമാണ് ആമസോണിന്റെ ഈ പ്രതികരണം. വഞ്ചനാപരമായ ഈ കൈമാറ്റത്തിനെതിരെ നിയമനടപടിക്ക് പോകുമെന്നും ആമസോണ്‍ വ്യക്തമാക്കി.
2020 ഓഗസ്റ്റില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് ഗ്രൂപ്പിന വില്‍ക്കുന്നു എന്നു പ്രഖ്യാപിച്ചപ്പോഴെ ഇതിനെതിരെ ആമസോണ്‍ രംഗത്ത് വന്നിരുന്നു. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ സ്റ്റോറുകള്‍ നിലനില്‍ക്കുന്ന സ്ഥലമുടമകള്‍ക്ക് വാടക നല്‍കിയിട്ട് മാസങ്ങളായിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സ്റ്റോറുകള്‍ ഏറ്റെടുക്കന്നതിന്റെ ഭാഗമായി ഈ ഭൂവുടമകളുമായി റിലയന്‍സ് ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് കരാര്‍ ഒപ്പുവെച്ചത്. റിലയന്‍സ് ഏറ്റെടുത്ത സ്റ്റോറുകളുടെ നടത്തിപ്പ് ഉപകരാറിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് തന്നെ നല്‍കിയിരുന്നു. എന്നാല്‍ വാടക നല്‍കാത്തതിനാല്‍ ഈ മാസം ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇങ്ങനെ നടത്തിയിരുന്ന 947 സ്റ്റോറുകളുടെ ഉപകരാര്‍ റിലയന്‍സ് റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെ കോടതികളിലും തര്‍ക്ക പരിഹാര ട്രിബ്യൂണലുകളിലും മറ്റ് ഇന്ത്യന്‍ നിയമ സംവിധാനങ്ങളിലും വഞ്ചനാപരമായ ഇടപെടലുകള്‍ നടത്തിയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഈ നടപടികള്‍ ചെയ്തിരിക്കുന്നതെന്നാണ് പത്രപരസ്യങ്ങളില്‍ ആമസോണ്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിലെ പാപ്പരത്വ കോടതിയായ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) റിലയന്‍സ് ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കുന്നതുവരെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ ആസ്തികള്‍ അവരുടേതായി തന്നെ തുടരുമെന്ന് ഫ്യൂച്ചര്‍ റീട്ടെയിലും അതിന്റെ പ്രൊമോട്ടര്‍മാരും സുപ്രീം കോടതിയെ തെറ്റിധരിപ്പിച്ചുവെന്നും, മുകേഷ് അംബാനി ഗ്രൂപ്പിന് റീട്ടെയില്‍ ആസ്തികള്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പൂര്‍ണമായും കൈമാറുകയാണ് എന്ന വിവരം അറിഞ്ഞുകൊണ്ടു തന്നെയാണ് ഈ തെറ്റായ വിവരം നല്‍കിയതെന്നും ആമസോണ്‍ പറയുന്നു.
ആമസോണ്‍ 2019 ല്‍ 200 ദശലക്ഷം ഡോളര്‍ ഫ്യൂച്ചര്‍ ഗ്രൂപ്പില്‍ നിക്ഷേപിച്ചിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ റിലയന്‍സ് ഗ്രൂപ്പുമായുള്ള ഇടപാടുകള്‍ 2019 ലെ കരാറിന്റെ ലംഘനമാണെന്നാണ് ആമസോണിന്റെ വാദം. ആമസോണിന്റെ നിലപാടിനെ സിംഗപ്പൂര്‍ ആര്‍ബിട്രേറ്ററും പിന്തണയ്ക്കുന്നുണ്ട്.
ഈ മാസം സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗില്‍, തങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ പല ഔട്ട്ലെറ്റുകളുടയും വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ റിലയന്‍സ് ഗ്രൂപ്പ് പാട്ടകരാര്‍ റദ്ദാക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഫ്യൂച്ചര്‍ ഗ്രൂപ്പ് പറഞ്ഞു.
"ഫ്യൂച്ചര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരുടെ ഏതെങ്കിലും റീട്ടെയില്‍ ആസ്തികള്‍ കൈമാറ്റം ചെയ്യാനോ, വിനിയോഗിക്കാനോ, മറ്റൊരു ഗ്രൂപ്പിന്റെ ഭാഗമക്കിമാറ്റാനോ ഉള്ള ഏതൊരു ശ്രമവും ഇന്ത്യന്‍ കോടതി ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കുന്ന തര്‍ക്കപരിഹാര ട്രിബ്യൂണലിന്റെ ഉത്തരവിന്റെ ലംഘനമാണ്. ഇത്തരം വഞ്ചനാപരമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നവരും നിയമപ്രകാരമുള്ള സിവില്‍, ക്രിമിനല്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരും," ആമസോണ്‍ പറഞ്ഞു.