നാവോ സ്പിരിറ്റിന്റെ 22.5 ശതമാനം ഓഹരികള്‍ ഏറ്റെടുത്ത് ഡിയാജിയോ ഇന്ത്യ

ഡെല്‍ഹി: യുണൈറ്റഡ് സ്പിരിറ്റ്‌സി​ന്റെ നിയന്ത്രണത്തിലുള്ള ഡിയാജിയോ ഇന്ത്യ നാവോ സ്പിരിറ്റിന്റെ 22.5 ശതമാനം ഓഹരികള്‍ 31.5 കോടി രൂപയ്ക്ക് ഏറ്റെടുത്തു. മുന്‍കൂട്ടി അംഗീകരിച്ച തത്വങ്ങള്‍ പ്രകാരം നാവോ സ്പിരിറ്റ്സ് ആന്‍ഡ് ബിവറേജസിന്റെ ശേഷിക്കുന്ന ഓഹരികള്‍ സ്വന്തമാക്കാനുള്ള കോള്‍ ഓപ്ഷനും ഡിയാജിയോ ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുമെന്ന് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 2016 ല്‍ ആനന്ദ് വിര്‍മാനിയാണ് നാവോ സ്പിരിറ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ വളര്‍ന്നു വരുന്ന ക്രാഫ്റ്റ് ജിന്‍ (ചെറിയ ബാച്ചുകളായി തയ്യാറാക്കുന്ന മദ്യം) കമ്പനികളിലൊന്നാണിത്. ഗ്രേറ്റര്‍ ദാന്‍, […]

Update: 2022-03-13 05:09 GMT

ഡെല്‍ഹി: യുണൈറ്റഡ് സ്പിരിറ്റ്‌സി​ന്റെ നിയന്ത്രണത്തിലുള്ള ഡിയാജിയോ ഇന്ത്യ നാവോ സ്പിരിറ്റിന്റെ 22.5 ശതമാനം ഓഹരികള്‍ 31.5 കോടി രൂപയ്ക്ക് ഏറ്റെടുത്തു.

മുന്‍കൂട്ടി അംഗീകരിച്ച തത്വങ്ങള്‍ പ്രകാരം നാവോ സ്പിരിറ്റ്സ് ആന്‍ഡ് ബിവറേജസിന്റെ ശേഷിക്കുന്ന ഓഹരികള്‍ സ്വന്തമാക്കാനുള്ള കോള്‍ ഓപ്ഷനും ഡിയാജിയോ ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുമെന്ന് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 2016 ല്‍ ആനന്ദ് വിര്‍മാനിയാണ് നാവോ സ്പിരിറ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ വളര്‍ന്നു വരുന്ന ക്രാഫ്റ്റ് ജിന്‍ (ചെറിയ ബാച്ചുകളായി തയ്യാറാക്കുന്ന മദ്യം) കമ്പനികളിലൊന്നാണിത്. ഗ്രേറ്റര്‍ ദാന്‍, ഹപുസ എന്നിവയാണ് നാവോ ബ്രാന്‍ഡുകള്‍.

"ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം ജിന്‍ വിഭാഗത്തിലെ പങ്കാളിത്തം ശക്തമാക്കാന്‍ നാവോ സ്പിരിറ്റ്‌സ് ഏറ്റെടുക്കല്‍ വഴി് ഡിയാജിയോ ഇന്ത്യയ്ക്ക് അവസരം ലഭിക്കുകയാണ്. ഇന്ത്യയിലെ ധീരരും പുതുവഴികള്‍ കണ്ടെത്തുന്നവരുമായ സംരംഭകരെ പിന്തുണയ്ക്കുന്നതില്‍ ഞങ്ങൾ അഭിമാനിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ നിരവധി ക്രാഫ്റ്റ് ജിന്‍ നിര്‍മാതക്കളുണ്ടായിട്ടുള്ളതില്‍ ഏറ്റവും പ്രധാന കമ്പനിയായി നാവോ സ്പിരിറ്റ് മാറിയിട്ടുണ്ട്," ഡിയാജിയോ ഇന്ത്യ എംഡിയും സിഇഒയുമായ ഹിന നാഗരാജന്‍ പറഞ്ഞു.
"നാവോ സ്പിരിറ്റിന്റെ അടുത്ത ഘട്ടത്തില്‍ കാര്യക്ഷമത മെച്ചപ്പെടുത്താനും, വളര്‍ച്ച നേടാനും ഡിയാജിയോ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപം വിലപ്പെട്ടതാണ്," നാവോ സ്പിരിറ്റ്സ് ആന്‍ഡ് ബിവറേജസ് സഹ സ്ഥാപകന്‍ സിഇഒ ആനന്ദ് വിര്‍മാനി പറഞ്ഞു.
ജോണി വാക്കര്‍, ബ്ലാക്ക് ഡോഗ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ്, വാറ്റ് 69, ആന്റിക്വിറ്റി, സിഗ്‌നേച്ചര്‍, റോയല്‍ ചലഞ്ച്, മക്ഡൊവലിന്റെ നമ്പര്‍ 1, സ്മിര്‍നോഫ്, ക്യാപ്റ്റന്‍ മോര്‍ഗന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രീമിയം ബ്രാന്‍ഡുകളുടെ ഉടമസ്ഥരായ ആഗോള ആല്‍ക്കഹോള്‍ കമ്പനിയായ ഡിയാജിയോയുടെ അനുബന്ധ സ്ഥാപനമാണ് ഡിയാജിയോ ഇന്ത്യ.

Tags:    

Similar News