ജല അനുബന്ധ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ചലഞ്ച്
ഡെല്‍ഹി: ജല അനുബന്ധ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വാട്ടര്‍പിച്ച്-പൈലറ്റ്-സ്‌കെയില്‍ സ്റ്റാര്‍ട്ട്-അപ്പ് ചലഞ്ച്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള അമൃത് 2.0 (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്മിഷന്‍ 2.0) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ഭവന-നഗര കാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപയുടെ ഫണ്ടിംഗ് പിന്തുണയും അതോടൊപ്പം മെന്ററിംഗും നല്‍കും. ജലം ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നൊവേഷനും, ഡിസൈനിംഗും സുസ്ഥിരമായ […]
ഡെല്‍ഹി: ജല അനുബന്ധ സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വാട്ടര്‍പിച്ച്-പൈലറ്റ്-സ്‌കെയില്‍ സ്റ്റാര്‍ട്ട്-അപ്പ് ചലഞ്ച്. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിലുള്ള അമൃത് 2.0 (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്മിഷന്‍ 2.0) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടി ഭവന-നഗര കാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടനം ചെയ്തു.
ഈ പരിപാടിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 20 ലക്ഷം രൂപയുടെ ഫണ്ടിംഗ് പിന്തുണയും അതോടൊപ്പം മെന്ററിംഗും നല്‍കും.
ജലം ഉപയോഗിച്ചുള്ള സ്റ്റാര്‍ട്ടപ്പുകളുടെ ഇന്നൊവേഷനും, ഡിസൈനിംഗും സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയിലേക്കും തൊഴില്‍ അവസരങ്ങളിലേക്കും നയിക്കുമെന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.
അമൃത് 2.0 രാജ്യത്ത് വലിയ മാറ്റം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ്. പദ്ധതി വിഹിതം 2.77 ലക്ഷം കോടി രൂപയാണ്. രാജ്യത്തിന്റെ ജല സുരക്ഷ, ഗതാഗത ചെലവ് കുറയ്ക്കല്‍, ഭൂഗര്‍ഭ ജല മലിനീകരണം കുറയ്ക്കല്‍, ജല വിനിയോഗ ശേഷി വര്‍ധിപ്പിക്കല്‍ തുടങ്ങിയവയാണ് ജല അനുബന്ധ സ്റ്റാര്‍ട്ടപ്പുകളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.