വിയാട്രിസിന്റെ ബയോസിമിലര്‍ ബിസിനസ് ഏറ്റെടുക്കാന്‍ ബയോകോണ്‍

ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണി​ന്റെ ഉപസ്ഥാപനം ബയോകോൺ ബയോളജിക്‌സ് 3.33 ബില്യണ്‍ യുഎസ് ഡോളറിന് (ഏകദേശം 24,990 കോടി രൂപ) വിയാട്രിസിന്റെ ബയോസിമിലര്‍ ബിസിനസ് ഏറ്റെടുക്കുമെന്ന് അറിയിച്ചു. ആഗോളതലത്തില്‍ പൂര്‍ണ്ണമായും സംയോജിതമായ ഒരു സംരംഭം ആരംഭിക്കുന്നതിനായാണ് ഇരു കമ്പനികളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്. വിയാട്രിസിന് 2.335 ബില്യണ്‍ വരെ പണവും, ബയോകോണ്‍ ബയോളജിക്‌സ് ലിമിറ്റഡിന്റെ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കംപള്‍സറി കണ്‍വെര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളും (സിസിപിഎസ്) ഉള്‍പ്പെടെ 3.335 ബില്യണ്‍ ഡോളര്‍ […]

Update: 2022-02-28 01:54 GMT

ഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണി​ന്റെ ഉപസ്ഥാപനം ബയോകോൺ ബയോളജിക്‌സ് 3.33 ബില്യണ്‍ യുഎസ് ഡോളറിന് (ഏകദേശം 24,990 കോടി രൂപ) വിയാട്രിസിന്റെ ബയോസിമിലര്‍ ബിസിനസ് ഏറ്റെടുക്കുമെന്ന് അറിയിച്ചു. ആഗോളതലത്തില്‍ പൂര്‍ണ്ണമായും സംയോജിതമായ ഒരു സംരംഭം ആരംഭിക്കുന്നതിനായാണ് ഇരു കമ്പനികളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടത്.

വിയാട്രിസിന് 2.335 ബില്യണ്‍ വരെ പണവും, ബയോകോണ്‍ ബയോളജിക്‌സ് ലിമിറ്റഡിന്റെ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കംപള്‍സറി കണ്‍വെര്‍ട്ടിബിള്‍ പ്രിഫറന്‍സ് ഷെയറുകളും (സിസിപിഎസ്) ഉള്‍പ്പെടെ 3.335 ബില്യണ്‍ ഡോളര്‍ വരെ ലഭിച്ചേക്കും.

2024 ല്‍ ഇടപാട് അവസാനിക്കുമ്പോള്‍, വിയാട്രിസിന് 2 ബില്യണ്‍ യുഎസ് ഡോളറും അധിക പേയ്‌മെന്റുകളായി 335 മില്യണ്‍ യുഎസ് ഡോളറും ലഭിക്കുമെന്ന് ബയോകോണ്‍ പറഞ്ഞു. കൂടാതെ, 1 ബില്യണ്‍ യുഎസ് ഡോളറിന്റെ സിസിപിഎസ് ബയോകോണ്‍ ബയോളജിക്‌സ് വിയാട്രിസിന് നല്‍കും. ഇത് കമ്പനിയുടെ 12.9 ശതമാനം ഇക്വിറ്റി ഓഹരിയ്ക്ക് തുല്യമാണ്.

കരാറിന്റെ ഭാഗമായി ബയോകോണ്‍ ബയോളജിക്സിന് വിയാട്രിസിന്റെ ആഗോള ബയോസിമിലേഴ്സ് ബിസിനസ്സ് ലഭിക്കും. അതിന്റെ വരുമാനം അടുത്ത വര്‍ഷം 1 ബില്യണ്‍ യുഎസ് ഡോളറായിരിക്കുമെന്ന് കണക്കാക്കുന്നു.

വാണിജ്യവല്‍ക്കരിച്ച ഇന്‍സുലിന്‍, ഓങ്കോളജി, ഇമ്മ്യൂണോളജി ബയോസിമിലറുകള്‍ കൂടാതെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റ് നിരവധി ബയോസിമിലാര്‍ ആസ്തികള്‍ ഉള്‍പ്പെടുന്ന സമഗ്രമായ ഒരു പോര്‍ട്ട്ഫോളിയോ സ്വന്തമാക്കാന്‍ കമ്പനിയെ ഈ ഏറ്റെടുക്കല്‍ സഹായിക്കും. രണ്ട് കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കി. ഈ വര്‍ഷം രണ്ടാം പകുതിയില്‍ കരാര്‍ പൂർത്തിയാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവില്‍ 20 ബയോസിമിലറുകളുടെ പോര്‍ട്ട്ഫോളിയോ ഉള്ള ബയോകോണ്‍ ബയോളജിക്സിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈഫ് സയന്‍സസുമായുള്ള (എസ്‌ഐഎല്‍എസ്) പങ്കാളിത്തത്തിലൂടെ വാക്സിന്‍ പോര്‍ട്ട്ഫോളിയോയിലേക്കും പ്രവേശനം ലഭിക്കും.

Tags:    

Similar News