2023-ൽ $500 ബില്യൺ കയറ്റുമതി ലക്ഷ്യം: ഡി ജി എഫ് ടി
കൊൽക്കത്ത: 2022-23 സാമ്പത്തിക വർഷത്തിൽ $500 ബില്യൺ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അഡീഷണൽ ഡയറക്റ്റർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി) അമിയ ചന്ദ്ര പറഞ്ഞു. 2021 ഡിസംബറിൽ കയറ്റുമതി ഏതൊരു മാസത്തേക്കാളും ഉയർന്ന് $37.8 ബില്യനായിരുന്നു. ബംഗാൾ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി കാലം ലോക വ്യാപാര ശൃംഗലയിൽ രാജ്യത്തെ പുനർവിചിന്തനം ചെയ്യാൻ പഠിപ്പിച്ചുവെന്ന് അമിയ ചന്ദ്ര അറിയിച്ചു. "ഞങ്ങൾ ഈ […]
കൊൽക്കത്ത: 2022-23 സാമ്പത്തിക വർഷത്തിൽ $500 ബില്യൺ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് അഡീഷണൽ ഡയറക്റ്റർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി) അമിയ ചന്ദ്ര പറഞ്ഞു. 2021 ഡിസംബറിൽ കയറ്റുമതി ഏതൊരു മാസത്തേക്കാളും ഉയർന്ന് $37.8 ബില്യനായിരുന്നു. ബംഗാൾ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരി കാലം ലോക വ്യാപാര ശൃംഗലയിൽ രാജ്യത്തെ പുനർവിചിന്തനം ചെയ്യാൻ പഠിപ്പിച്ചുവെന്ന് അമിയ ചന്ദ്ര അറിയിച്ചു.
"ഞങ്ങൾ ഈ സാമ്പത്തിക വർഷം $400 ബില്യൺ ലക്ഷ്യത്തിലാണ്. ഇതുവരെയുള്ള ഒമ്പത് മാസങ്ങളിലായി രാജ്യത്തിന്റെ കയറ്റുമതി $301.38 ബില്യൺ ബില്യനാണ്. 2027 -ഓടെ $1 ട്രില്യൺ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്", അമിയ ചന്ദ്ര കൂട്ടിച്ചേർത്തു.