വേദാന്ത ഫാഷന്‍സ് ലിമിറ്റഡ് ഐ പി ഒ-യ്ക്ക്‌ അംഗീകാരം

ഡെല്‍ഹി: എത്തനിക് വെയര്‍ ബ്രാന്‍ഡായ മാന്യവറിന്റെ മാതൃകമ്പനിയായ വേദാന്ത ഫാഷന്‍സ് ലിമിറ്റഡിന് പ്രാരംഭ ഓഹരി (ഐ പി ഒ) വില്‍പ്പനയിലൂടെ മൂലധനസമാഹരണം നടത്താന്‍ സെബിയുടെ അംഗീകാരം. ഓഫര്‍-ഫോര്‍-സെയില്‍ (ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നതിനുള്ള പ്രക്രിയ) രീതിയിലാണ് കമ്പനി ഐ പി ഒ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സെബിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ട്സ് (ഡി ആര്‍ എച്ച് പി) പ്രകാരം, പ്രമോട്ടറും നിലവിലുള്ള ഓഹരി ഉടമകളും ചേര്‍ന്ന് 36,364,838 ഓഹരികളുടെ വില്‍പ്പനയാണ് ഐ […]

Update: 2022-01-28 00:46 GMT

ഡെല്‍ഹി: എത്തനിക് വെയര്‍ ബ്രാന്‍ഡായ മാന്യവറിന്റെ മാതൃകമ്പനിയായ വേദാന്ത ഫാഷന്‍സ് ലിമിറ്റഡിന് പ്രാരംഭ ഓഹരി (ഐ പി ഒ) വില്‍പ്പനയിലൂടെ മൂലധനസമാഹരണം നടത്താന്‍ സെബിയുടെ അംഗീകാരം. ഓഫര്‍-ഫോര്‍-സെയില്‍ (ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്നതിനുള്ള പ്രക്രിയ) രീതിയിലാണ് കമ്പനി ഐ പി ഒ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

സെബിയുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ട്സ് (ഡി ആര്‍ എച്ച് പി) പ്രകാരം, പ്രമോട്ടറും നിലവിലുള്ള ഓഹരി ഉടമകളും ചേര്‍ന്ന് 36,364,838 ഓഹരികളുടെ വില്‍പ്പനയാണ് ഐ പി ഒയിലൂടെ ലക്ഷ്യമിടുന്നത്. റയ്ന്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ 1.74 കോടി വരെയുള്ള ഓഹരികള്‍, കേദാര കാപിറ്റല്‍ അള്‍ട്രനേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ 7.23 ലക്ഷം ഓഹരികള്‍, രവി മോദി ഫാമിലി ട്രസ്റ്റിന്റെ കൈവശമുള്ള 1.81 കോടി ഓഹരികള്‍ എന്നിവയാണ് നിലവില്‍ വില്‍പ്പനയ്ക്കായി നിശ്ചിയിച്ചിരിക്കുന്നത്.

വേദാന്തയ്ക്ക് കീഴില്‍ ഇന്ത്യന്‍ വിവാഹ ആഘോഷ വസ്ത്ര വിപണിയില്‍ രാജ്യം മുഴുവന്‍ പ്രചാരത്തിലുള്ള ഒരു ബ്രാന്‍ഡാണ് മാന്യവര്‍. ത്വമേവ്, മന്‍തന്‍,മോഹി,മേബാസ് എന്നിവയാണ് വേദാന്തയ്ക്ക് കീഴിലുള്ള മറ്റ് ബ്രാന്‍ഡുകള്‍.

2021 ജൂണ്‍ 30 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ആഗോള തലത്തില്‍ 55 ഷോപ്പുകള്‍ ഉള്‍പ്പെടെ 537 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകള്‍ ഉള്ള ഒരു റീട്ടെയ്ല്‍ ശൃംഖലയാണ് കമ്പനിക്കുള്ളത്. ഇന്ത്യക്കാര്‍ കൂടുതലുള്ള അമേരിക്ക, കാനഡ, യു എ ഇ എന്നിവിടങ്ങളില്‍ മാത്രം 12 എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റുകളാണ് വേദാന്തക്കുള്ളത്.

 

Tags:    

Similar News