മണിബോക്‌സ് 14.41 കോടി രൂപ ഓഹരി മൂലധനം സമാഹരിക്കുന്നു
മുംബൈ: പ്രമോട്ടര്‍മാരല്ലാത്ത നിക്ഷേപകരില്‍ നിന്ന് പ്രൈവറ്റ് പ്ലേസ്‌മെന്റ് റൂട്ടിലൂടെ മണിബോക്‌സ് ഫിനാന്‍സ് 14.41 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിച്ചു. മൂന്നാംനിര പട്ടണങ്ങളിലും അതിനു താഴെയുള്ള സ്ഥലങ്ങളിലുമുള്ള സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാണ് സ്ഥാപനം വായ്പകള്‍ നല്‍കുന്നത്. മൂലധന സമാഹരണത്തിലൂടെ കമ്പിനിയെ ശക്തിപ്പെടുത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മൈക്രോ എന്റര്‍പ്രൈസിനുള്ള വായ്പാ വിടവ് കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും വളര്‍ച്ചാ അവസരങ്ങള്‍ മെച്ചപ്പെടുത്താനുമായി മൂലധന സമാഹരണത്തെ ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മണിബോക്‌സ് ശാഖകളിലെ വര്‍ധിച്ചുവരുന്ന ബിസിനസിന്റെ പിന്തുണയോടെ കമ്പനി കൈകാര്യം ചെയ്യുന്ന […]
മുംബൈ: പ്രമോട്ടര്‍മാരല്ലാത്ത നിക്ഷേപകരില്‍ നിന്ന് പ്രൈവറ്റ് പ്ലേസ്‌മെന്റ് റൂട്ടിലൂടെ മണിബോക്‌സ് ഫിനാന്‍സ് 14.41 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിച്ചു.
മൂന്നാംനിര പട്ടണങ്ങളിലും അതിനു താഴെയുള്ള സ്ഥലങ്ങളിലുമുള്ള സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാണ് സ്ഥാപനം വായ്പകള്‍ നല്‍കുന്നത്. മൂലധന സമാഹരണത്തിലൂടെ കമ്പിനിയെ ശക്തിപ്പെടുത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. മൈക്രോ എന്റര്‍പ്രൈസിനുള്ള വായ്പാ വിടവ് കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും വളര്‍ച്ചാ അവസരങ്ങള്‍ മെച്ചപ്പെടുത്താനുമായി മൂലധന സമാഹരണത്തെ ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
മണിബോക്‌സ് ശാഖകളിലെ വര്‍ധിച്ചുവരുന്ന ബിസിനസിന്റെ പിന്തുണയോടെ കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്) 2022 ജനുവരിയില്‍ 100 കോടി കവിഞ്ഞു. കൂടാതെ മൂലധന സമാഹരണത്തിലൂടെയുള്ള 15 കോടി രൂപ വിശാലമായ വിപുലീകരണം സാധ്യമാക്കുമെന്ന് കമ്പനി പറയുന്നു.
ഓഹരി മൂലധന സമാഹരണത്തിനൊപ്പം വായ്പ നല്‍കുന്നവരില്‍ നിന്നുള്ള പിന്തുണയും കമ്പനിയുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തിയതായി മണിബോക്‌സ് സഹസ്ഥാപകന്‍ ദീപക് അഗര്‍വാള്‍ പറഞ്ഞു. കോവിഡ് സമയത്തും ഉയര്‍ന്ന ധനശേഖരണവും കുറഞ്ഞ കിട്ടാക്കടങ്ങളും കമ്പനിയുടെ പോര്‍ട്ട്‌ഫോളിയോ ശക്തമാണെന്ന് തെളിയിച്ചു. 2022 മാര്‍ച്ചോടെ ഏഴ് പുതിയ ശാഖകള്‍ ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.