ബംഗ്ലാദേശിനെ ക്വാഡിലേക്കു ക്ഷണിച്ചു ഇന്ത്യ

ധാക്ക: ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗില്‍ (ക്വാഡ്- QUAD) ചേരാന്‍ ബംഗ്ലാദേശ് തയ്യാറായാല്‍ അത് രാജ്യത്തിന്റെ പരമാധികാര തീരുമാനമായിരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല.  യു എസ്, ആസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ തന്ത്രപരമായ ഒരു പ്ലാറ്റ്‌ഫോം ആണ് ക്വാഡ്.  ക്വാഡിന്റെ സ്വഭാവം തന്നെ മറ്റു രാജ്യങ്ങളുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ്. അതില്‍ ബംഗ്ലാദേശ് ഒരു പ്രധാന പങ്കാളി ആവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോ-പസിഫിക് മേഖലയിലെ ചൈനയുടെ ആക്രമണ നീക്കങ്ങള്‍ക്കിടയിലാണ് നാലു രാജ്യങ്ങളും ചേര്‍ന്ന് […]

Update: 2022-01-08 05:30 GMT

ധാക്ക: ക്വാഡിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗില്‍ (ക്വാഡ്- QUAD) ചേരാന്‍ ബംഗ്ലാദേശ് തയ്യാറായാല്‍ അത് രാജ്യത്തിന്റെ പരമാധികാര തീരുമാനമായിരിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല. 

യു എസ്, ആസ്‌ട്രേലിയ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളുടെ തന്ത്രപരമായ ഒരു പ്ലാറ്റ്‌ഫോം ആണ് ക്വാഡ്.  ക്വാഡിന്റെ സ്വഭാവം തന്നെ മറ്റു രാജ്യങ്ങളുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ്. അതില്‍ ബംഗ്ലാദേശ് ഒരു പ്രധാന പങ്കാളി ആവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്തോ-പസിഫിക് മേഖലയിലെ ചൈനയുടെ ആക്രമണ നീക്കങ്ങള്‍ക്കിടയിലാണ് നാലു രാജ്യങ്ങളും ചേര്‍ന്ന് ക്വാഡ് രൂപീകരിച്ചത്.

ഇന്ത്യയും ബംഗ്ലാദേശുമായുള്ള ബന്ധം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും വിശിഷ്ടവുമാണ്. മറ്റേതെങ്കിലും രാജ്യവുമായുള്ള ബന്ധവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ശൃംഗ്ല പറഞ്ഞു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യ ബംഗ്ലാദേശ് സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളെക്കുറിച്ചും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശൃംഗ്ല. 

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, വിദേശകാര്യ മന്ത്രി അബ്ദുള്‍ മൊമന്‍ എന്നിവര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും എങ്ങനെ മുന്നോട്ടു പോകാമെന്നതിനെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകള്‍ പരസ്പരം കൈമാറി.

ബംഗ്ലാദേശും മ്യാന്‍മാറുമായി കര അതിര്‍ത്തി പൊതുവില്‍ പങ്കിടുന്നൊരു രാജ്യം ഇന്ത്യയാണ്. അതിനാല്‍ തന്നെ ഈ മൂന്ന് രാജ്യങ്ങളുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി തങ്ങള്‍ക്കുണ്ട്. രോഹിംഗ്യകളുടെ പ്രശ്‌നം തങ്ങളുടെ മേഖലയിലും അതിനപ്പുറവും സ്വാധീനം ചെലുത്തുന്ന ഒന്നാണ്. റാഖൈന്‍ സംസ്ഥാനത്തു നിന്നും കുടിയൊഴിക്കപ്പെട്ടവരുടെ വേഗത്തിലുള്ള തിരിച്ചു വരവിനായി ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യ എപ്പോഴും ബംഗ്ലാദേശുമായും മ്യാന്‍മാറുമായുംപ്രവര്‍ത്തിച്ചിട്ടുണ്ടെന്നും രോഹിംഗ്യന്‍ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News