റാംപ് പദ്ധതി 6.35 ലക്ഷം സൂഷ്മ-ചെറുകിട വ്യവസായങ്ങൾക്ക് കൈത്താങ്ങായി എന്ന് ധനമന്ത്രാലയം

നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എംഎസ്എംഇ മേഖലയെ കൂടുതല്‍ കാര്യക്ഷമാകുന്നതിനുള്ള സഹായങ്ങള്‍ പദ്ധതിക്ക് കിഴില്‍ നടപ്പിലാക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

Update: 2023-01-24 08:45 GMT


സൂഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വായ്പയടക്കമുള്ള ധനസഹായം നല്‍കുന്നതിന് രൂപീകരിച്ച റൈസിംഗ് ആന്‍ഡ് ആക്‌സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോമന്‍സ് (റാംപ്) പദ്ധതി രാജ്യത്തെ 6.35 ലക്ഷത്തോളം വരുന്ന എംഎസ് എംഇ സംരംഭങ്ങള്‍ക്ക് പ്രയോജനകരമാകുമെന്ന് കേന്ദ്രധന മന്ത്രാലയം. ലോക ബാങ്കിന്റെ സഹായത്തോടെയുള്ള, 6000 കോടി രൂപയുടെ ഈ പദ്ധതിക്ക് കീഴില്‍ 25 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശവും ഭാഗമാണ്.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലാണ് പദ്ധതി അവതരിപ്പിച്ചത് . നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ എംഎസ്എംഇ മേഖലയെ കൂടുതല്‍ കാര്യക്ഷമാകുന്നതിനുള്ള സഹായങ്ങള്‍ പദ്ധതിക്ക് കിഴില്‍ നടപ്പിലാക്കുമെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.

കോവിഡ് കാലത്ത് പിന്തുണ നല്‍കുന്നതിനായി സര്‍ക്കാരും ലോക ബാങ്കും ചേര്‍ന്ന് 2020 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. 2021 ജൂണില്‍ ലോകബാങ്കിന്റെ പ്രസ്താവനയില്‍ ധനസഹായം 5.5 ലക്ഷത്തോളം എംഎസ്എംഇ സംരംഭങ്ങള്‍ക്കാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവില്‍ എംഎസ്എംഇ സംരംഭങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

ധനസഹായം ലഭിക്കുന്നതിന് കാലതാമസം നേരിടുകയാണെങ്കില്‍ പരാതി സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ തര്‍ക്ക പരിഹാര ചട്ടക്കൂടും തയാറാണെന്ന് ധനമന്ത്രാലയം അറിയിച്ചു.

പദ്ധതി അവതരിപ്പിച്ച് ആറു മാസങ്ങള്‍ക്കു ശേഷം ഈ മാസം ആദ്യം റാംപ് പദ്ധതിക്കായുള്ള വെബ് പോര്‍ട്ടല്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്ഐപി) എന്ന ധനസഹായ പദ്ധതി തയ്യാറാക്കാന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ക്ഷണിക്കുകയാണ് ലക്ഷ്യം. എസ്ഐപികളില്‍ നിര്‍ദ്ദേശിക്കുന്ന പ്രോജക്ടുകള്‍ക്കോ ബിസിനസുകള്‍ക്കോ എംഎസ്എംഇ മന്ത്രാലയത്തില്‍ നിന്ന് ധനസഹായം ലഭിക്കും.


Tags:    

Similar News