സീഡിംഗ് കേരള: 13 സ്റ്റാർട്ടപ്പുകൾ 80 കോടി രൂപയുടെ നിക്ഷേപം ആകർഷിച്ചു

കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയ ഉണർവേകിക്കൊണ്ട് 100 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേർന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ എസ്‌ യു എം, KSUM) സംഘടിപ്പിച്ച സീഡിംഗ് കേരള ഉന്നതതലസമ്മേളനതത്തിന്റെ ഏഴാമത് എഡിഷനിലാണ് സ്റ്റാർട്ടപ്പുകൾക്കായി 80 കോടി രൂപ പ്രഖ്യാപിച്ചത്. ഹൈബ്രിഡ് മോഡിൽ നടന്ന ദ്വിദിന ഉന്നതതലസമ്മേളനത്തിൽ പങ്കെടുത്ത 30 സംരംഭങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 സംരംഭങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് മുൻനിര ഫണ്ടുകൾ, ഏയ്ഞ്ജൽ നെറ്റ്‌വർക്ക്സ്, ഹൈ നെറ്റ്‌വർത് ഇൻഡിവിജ്വൽസ് തുടങ്ങിയവരിൽ നിന്നും നിക്ഷേപം […]

Update: 2022-02-05 06:03 GMT

കൊച്ചി: കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് വലിയ ഉണർവേകിക്കൊണ്ട് 100 കോടി രൂപയുടെ നിക്ഷേപം എത്തിച്ചേർന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ എസ്‌ യു എം, KSUM) സംഘടിപ്പിച്ച സീഡിംഗ് കേരള ഉന്നതതലസമ്മേളനതത്തിന്റെ ഏഴാമത് എഡിഷനിലാണ് സ്റ്റാർട്ടപ്പുകൾക്കായി 80 കോടി രൂപ പ്രഖ്യാപിച്ചത്.

ഹൈബ്രിഡ് മോഡിൽ നടന്ന ദ്വിദിന ഉന്നതതലസമ്മേളനത്തിൽ പങ്കെടുത്ത 30 സംരംഭങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 13 സംരംഭങ്ങൾ സമ്മേളനത്തിൽ പങ്കെടുത്ത മറ്റ് മുൻനിര ഫണ്ടുകൾ, ഏയ്ഞ്ജൽ നെറ്റ്‌വർക്ക്സ്, ഹൈ നെറ്റ്‌വർത് ഇൻഡിവിജ്വൽസ് തുടങ്ങിയവരിൽ നിന്നും നിക്ഷേപം ആകർഷിച്ചതായി കെ എസ്‌ യു എം പറഞ്ഞു.

ഇൻവൈറ്റ് - ഒൺലി ഓൺലൈൻ സമ്മേളനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 46 നിക്ഷേപകർ പങ്കെടുത്തു. തിരഞ്ഞെടുത്ത 36 സ്റ്റാർട്ടപ്പുകളുടെ സ്ഥാപകരെ കൂടാതെ മുൻനിര ഫണ്ടുകൾ, ഏഞ്ചൽ നെറ്റ്‌വർക്കുകൾ, 30 കോർപ്പറേറ്റ് ഹൗസുകൾ, ഫാമിലി ഓഫീസുകൾ എന്നിവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

ബംബെറി (Bumberry), കുക്ക്ഡ് (Cookd), സാപ്പിഹയർ (Zappyhire), ഷിപ്പ്‌നെക്‌സ്‌റ്റ് (Shipnext), ഷോപ്പ് കണക്ട് (Shop Connect), ഹൈറിയോ (Hyreo), ടി ഐ ഇ എ (TIEA), ആസ്ട്രെക് ഇന്നൊവേഷൻസ് (Astrek Innovations), മെസഞ്ചറിഫൈ (Messengerify), പ്രീമാജിക് (Premagic), ഫിൻസാൽ (Finsall), അഗ്നികുൾ (Agnikul), യുബിഫ്‌ളൈ ( Ubifly) എന്നിവയാണ് നിക്ഷേപങ്ങൾക്കായി തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾ.

സമ്മേളനത്തിൽ പങ്കെടുത്ത ഫണ്ട് പാര്ട്നറായ 'സ്പെഷ്യൽ ഇൻവെസ്റ്റ്' ആണ് ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചത്.

Tags:    

Similar News