കൊച്ചിന് ചേംബര്‍ ഓഫ് കൊമേഴ്സിന് പുതിയ ഭാരവാഹികള്‍
16 -ാമത് വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
കൊച്ചിന് ചേംബര്‍ കൊമേഴ്സ് ആന്‍ഡ് ഇന്റസ്ട്രിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 16 -ാമത് വാര്‍ഷിക പൊതുസമ്മേളനമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും സര്‍വകാല ഡയറക്റ്ററുമായ വെങ്കിട്ട്രാമന്‍ ആനന്ദിനെ പ്രസിഡന്റായും അമാല്‍ഗം ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ എസ്.പി കാമത്തിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.