നീല്‍കാന്ത് മിശ്ര യുഐഡിഎഐ അധ്യക്ഷനാകും

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മിശ്ര, നിരവധി സര്‍ക്കാര്‍ കമ്മിറ്റികളുടെ ഉപദേശകനുമാണ്;

Update: 2023-08-18 04:56 GMT
neelkanth mishra will be the chairman of uidai
  • whatsapp icon

ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ അധികാരമുള്ള യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ബോര്‍ഡിന്റെ അധ്യക്ഷനായി നീല്‍കാന്ത് മിശ്രയെ നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സിഎന്‍ബിസി ടിവി-18-ാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതിനു പുറമെ നിലേഷ് ഷായെയും, പ്രൊഫസര്‍ മൗസമിനെയും യുഐഡിഎഐ ബോര്‍ഡിന്റെ പാര്‍ട് ടൈം അംഗങ്ങളായും നിയമിക്കും.

2023 മെയ് മാസം മുതല്‍ ആക്‌സിസ് ബാങ്കില്‍ ചീഫ് ഇക്കണോമിസ്റ്റ്, ഹെഡ് ഓഫ് ഗ്ലോബല്‍ റിസര്‍ച്ച് എന്ന പദവി വഹിച്ചു വരികയാണ് നീല്‍കാന്ത് മിശ്ര. ആക്‌സിസ് ബാങ്കില്‍ ജോയിന്‍ ചെയ്യുന്നതിനു മുന്‍പ് ക്രെഡിറ്റ് സൂയിസിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.

എന്‍ജിനീയറിംഗ് ബിരുദധാരിയായ മിശ്ര സാമ്പത്തിക വിദഗ്ധനാണ്. ആഗോള സമ്പദ്‌രംഗവുമായി ബന്ധപ്പെട്ട മേഖലയിലാണു വൈദഗ്ദ്ധ്യം നേടിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മിശ്ര, നിരവധി സര്‍ക്കാര്‍ കമ്മിറ്റികളുടെ ഉപദേശകനുമാണ്.

Tags:    

Similar News