ലിസ് ട്രസ്സിനെ അട്ടിമറിച്ച യുകെ മിനി ബജറ്റ്
സാമ്പത്തികനയം തിരിച്ചടിയായതോടെ അധികാരമേറ്റ് 45-ാം ദിവസം മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ഒക്ടോബർ 20-നു യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. യുകെയില്‍ ധന മന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും രാജിക്ക് പിന്നാലെയായിരുന്നു ലിസ് ട്രസിന്റെ രാജി. ലിസ്സിന്റെ വരവ് വിവാദങ്ങളില്‍ കുടുങ്ങിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജൂലൈ ഏഴിന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ജോണ്‍സണ്‍ രാജിവച്ചതോടെ, പാര്‍ട്ടി നേതാവും യുകെ പ്രധാനമന്ത്രിയുമാകാനുള്ള പിന്‍ഗാമിയെ കണ്ടെത്താനായി തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തുടക്കമായി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ കണ്‍സര്‍വേറ്റിവ് […]
സാമ്പത്തികനയം തിരിച്ചടിയായതോടെ അധികാരമേറ്റ് 45-ാം ദിവസം മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് ഒക്ടോബർ 20-നു യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. യുകെയില്‍ ധന മന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടേയും രാജിക്ക് പിന്നാലെയായിരുന്നു ലിസ് ട്രസിന്റെ രാജി.
ലിസ്സിന്റെ വരവ്
വിവാദങ്ങളില്‍ കുടുങ്ങിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജൂലൈ ഏഴിന് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. ജോണ്‍സണ്‍ രാജിവച്ചതോടെ, പാര്‍ട്ടി നേതാവും യുകെ പ്രധാനമന്ത്രിയുമാകാനുള്ള പിന്‍ഗാമിയെ കണ്ടെത്താനായി തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തുടക്കമായി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപിമാര്‍ക്കിടയില്‍ പലതവണ വോട്ടെടുപ്പു നടത്തി. അവസാനം രണ്ടു സ്ഥാനാര്‍ഥികള്‍ മാത്രം അവശേഷിച്ചു. ലിസ് ട്രസും ഇന്ത്യൻ വംശജനായ ഋഷി സുനകും. വാണിജ്യമന്ത്രിയായിരുന്നു അന്ന് ലിസ് ട്രസ്. ഭൂരിപക്ഷം നേടാന്‍ ഇരുവരും ഊര്‍ജിതമായ പ്രചാരണം നടത്തി. ഒടുവില്‍ ബ്രിട്ടനിലെ പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. 40 വര്‍ഷത്തിനിടക്ക് യുകെ നേരിടുന്ന ഏറ്റവും വലിയ പണപ്പെരുപ്പം സൃഷിച്ച സാമ്പത്തിക മാന്ദ്യ ഭീഷണിക്കിടയിലേക്കാണ് ലിസ് പ്രധാനമന്ത്രിയായി ചുവടുവെച്ചത്. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന വനിതയായിരുന്നു ലിസ് ട്രസ്.
ലോകത്തിലെ എല്ലാ രാജ്യങ്ങളും ചെറുതും വലുതുമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലഘട്ടമാണിത്. ഇന്ത്യയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം കുറയുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. അമേരിക്കയിലെ കാര്യം നോക്കുകയാണെങ്കില്‍ അഅവരും കടുത്ത പണപ്പെരുപ്പം നേരിടുകയാണ്. കോവിഡ് 19, റഷ്യ-യുക്രൈയ്ന്‍ യുദ്ധം എന്നീ രണ്ട്
പ്രധാന കാര്യങ്ങളാണ് ഇതിനെല്ലാം കാരണമായി സാമ്പത്തിക വിദഗ്ധർ പറയുന്നത്. റഷ്യ- യുക്രൈയ്ന്‍ യുദ്ധം തുടങ്ങിയതിനു ശേഷം വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ യുകെയില്‍ കുത്തനെ ഉയര്‍ന്നു. വൈദ്യുതി ബില്ലും മറ്റു ചെലവുകളും സാധാരണക്കാരന്റെ ജീവിതം ദുസ്സഹമാക്കി.
ചെലവിനൊപ്പം വരുമാനം ഉയരാത്തത് മൂലം ശമ്പളം കൂട്ടി നല്‍കണമെന്ന ആവശ്യവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. മഹാമാരിക്ക് ശേഷം തിരിച്ചു കയറുകയായിരുന്നു സമ്പദ് വ്യവസ്ഥയെ യുദ്ധക്കെടുതികള്‍ പ്രത്യക്ഷമായും, പരോക്ഷമായും വേട്ടയാടികൊണ്ടിരുന്നതും സാമ്പത്തിക മാന്ദ്യത്തിന്റെ ആക്കം കൂട്ടി. എന്നാല്‍ രാജ്യത്ത് ഇത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി യുകെ സര്‍ക്കാര്‍ സ്വീകരിച്ച ചില നിലപാടുകളാണ് കാര്യങ്ങൾ രൂക്ഷമാക്കിയത്.
മിനി ബജറ്റ്
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാനമായും രണ്ട് തീരുമാനങ്ങളാണ് യുകെ സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഇതില്‍ ഓന്നാമത്തെ തീരുമാനമെന്നത് ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുക എന്നതാണ്. എന്നാല്‍ ശൈത്യ കാലം അടുത്തിരിക്കേ സ്വാഭവികമായും ഊര്‍ജ്ജ ഉപയോഗം കൂടുതലാകും. ഇത് പിടിച്ചുകെട്ടാന്‍ സര്‍ക്കാര്‍ ഒരു എനര്‍ജി പ്രൈസ് ക്യാപ് മുന്നോട്ട് വച്ചു. എന്നാല്‍ ഊര്‍ജ്ജം, ഗ്യാസ് എന്നിവയുടെ നിരക്ക് അന്താരാഷ്ട്ര തലത്തില്‍ കുത്തനെ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യതതില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ക്ക് എനര്‍ജി പ്രൈസ് ക്യാപ് വലിയ നഷ്ടമുണ്ടാക്കും. കമ്പനികളോട് ഈ നഷ്ടം സര്‍ക്കാന്‍ നികത്തമെന്ന് വാക്ക് കൊടുത്തു. എന്നാല്‍ കടത്തില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാര്‍ ഇത് എവിടുന്ന് കൊടുക്കും എന്ന ചോദ്യമുയര്‍ന്നു. ബോണ്ടുകള്‍ ഇഷ്യു ചെയ്്ത് കമ്പനികളുടെ നഷ്ടം നികത്തുമെന്ന് പറഞ്ഞു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബോണ്ടുകള്‍ ഇഷ്യു ചെയാതാല്‍ വിപണിയില്‍ പണമൊഴുക്ക് കൂടുകയും പണപ്പെരുപ്പം അതി രൂക്ഷമാകുകയും ചെയ്യും. മാത്രമല്ല ബോണ്ട് മാര്‍ക്കറ്റ് ഇടിലുടയും വിദേശ നിക്‌ശേപം കുറയുകയും ചെയ്യും. ഇത് പൗണ്ടിന്റെ ഇടിവിലേക്ക് നയിക്കും.
രണ്ടാമത്തെ തീരുമാനമെന്നത് യുകെ കാബിനറ്റിലെ ചാന്‍സലര്‍ ഓഫ് എക്സ്ചെക്കര്‍ ക്വാസി ക്വാര്‍ട്ടെങ് അവതരിപ്പിച്ച മിനി ബജറ്റിലെ നികുതി ഇളാവാണ്. നികുതി കുറയ്ക്കുക എന്നാല്‍ സര്‍ക്കാനിന്റെ വരുമാനം കുറയുമെന്നാണ്. വരുമാനം കുറഞ്ഞാല്‍ സര്‍ക്കാന്‍ വീണ്ടും കടമെടുപ്പിലേക്ക് പോകുമെന്ന് ജനങ്ങള്‍ വിലയിരുത്തി. കൂടാതെ ഇത് പൗണ്ടിന്റെ ഇടിവിലേക്കും യുകെ കാബിനറ്റിന്റെ രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്കും നയിച്ചു. സെപ്തംബര്‍ അവസാനം അവതരിപ്പിച്ച ഈ മിനി ബജറ്റിലെ നികുതി ഇളവു പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെ ബ്രിട്ടിഷ് വിപണി വീണ്ടും കുത്തനെ ഇടിഞ്ഞു.
രാജിയിലേക്ക്
സമ്പദ് വ്യവസ്ഥ തകര്‍ന്ന് സ്ഥിതി മോശമായതോടെ ധനമന്ത്രി ക്വാസി ക്വാര്‍ടെങ്ങിനെ പുറത്താക്കി. മാത്രമല്ല പുതിയ നികുതിനയം പിന്‍വലിക്കുകയും ചെയ്തു. പ്രതിസന്ധി ഇവിടെയും അവസാനിച്ചില്ല. കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രസ്സുമായും ധനമന്ത്രി ജെറമി ഹണ്ടുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രി സുല്ല ബവര്‍മാന്‍ രാജിവച്ചു. എന്നാല്‍ ഇതൊന്നും ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരുന്നില്ല. ബ്രിട്ടിഷ് സാമ്പത്തികരംഗം ഇതോടെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഭരണകക്ഷിയില്‍ത്തന്നെ ലിസ് ട്രസിനെതിരെ കടുത്ത വിമര്‍ശനം ഉയർന്നു. സ്ഥിതി രൂക്ഷമായതോടെ പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ ലിസ് മാപ്പപേക്ഷിച്ചു. ആഭ്യന്തരമന്ത്രി സുവെല്ല ബ്രോവര്‍മാന്‍ കൂടി രാജിസമര്‍പ്പിച്ചതോടെ ലിസ് നിസ്സഹായയായി. പിന്നീട് രാജി മാത്രമായി പോംവഴി.
ട്രസ്സിന്റെ രാജിയും ഇന്ത്യയും
ഇന്ത്യയും യുകെയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് അനുകൂലമായ നിലപാടെടുത്തിരുന്ന ഓരാളായികുന്നു ലിസ് ട്രസ്. 2022 ജനുവരിയില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറിയായിരിക്കെ സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) അടിത്തറയിട്ടത് ലിസ് ട്രസ് ആയിരുന്നു. ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വേണ്ടി അവര്‍ ഇന്ത്യ-യുകെ എന്‍ഹാന്‍സ്ഡ് ട്രേഡ് പാര്‍ട്ണര്‍ഷിപ്പില്‍ ഒപ്പുവച്ചു. സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരം ഇന്ത്യയ്ക്കും യുകെയ്ക്കും നിക്ഷേപങ്ങളും വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നതിന് പുറമെ പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കാനോ ഗണ്യമായി കുറയ്ക്കാനോ ഈ കരാറിലൂടെ സാധിക്കും. കഴിയും.
ഈ വര്‍ഷാവസാനത്തോടെ കരാര്‍ പൂര്‍ത്തിയാക്കാന്‍ ട്രസ് തീരുമാനിച്ചിരുന്നു. പക്ഷേ ആഭ്യന്തര സെക്രട്ടറി സ്ഥാനം രാജിവച്ച സുല്ല ബ്രാവര്‍മാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് ശേഷം വ്യാപാര കരാറിനെച്ചൊല്ലി ഇന്ത്യയും യുകെയും തമ്മില്‍ ചില പിരിമുറുക്കങ്ങള്‍ നിലനിന്നിരുന്നു. ട്രസ്സിന്റെ രാജിയോടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്വതന്ത്ര വ്യാപാര കരാര്‍ വീണ്ടും വലിയൊരു ചോദ്യചിഹ്നമായി. ബ്രിട്ടനില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഇന്ത്യ കാത്തിരുന്നു കാണേണ്ടിവരുമെന്നാണ് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറയുന്നത്. യുകെയിലെ രാഷ്ട്രീയ പ്രക്ഷോഭം മൂലം 2023 ന് മുമ്പ് കരാര്‍ ഒപ്പിടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്.
പുതിയ പ്രധാനമന്ത്രി
പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നു പറഞ്ഞിട്ടുണ്ട്. അതുവരെ പ്രധാനമന്ത്രിയായി തുടരുമെന്നും ലിസ് ട്രസ് അറിയിച്ചിട്ടുണ്ട്. എന്തായാലും, യൂറോപ്പിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുകെ-യിലെ രാഷ്ട്രീയ പ്രതിസന്ധിക്കു എത്രയും വേഗം ഒരു പരിഹാരമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിശ്വാസം.
https://www.myfinpoint.com/lead-story/2022/10/20/liz-truss-resigns-as-uk-pm/