സ്റ്റാർട്ടപ്പുകൾക്ക് മെട്രിക് ട്രീ ലാബ്‌സിൻറെ 'ടെക്‌നോളജി ബിസിനസ് ലോഞ്ച്‌പാഡ്' പ്രോഗ്രാം
കൊച്ചി: വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളേയും ചെറുകിട ഇടത്തരം സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കേരളം ആസ്ഥാനമായുള്ള ഐടി സ്ഥാപനം മെട്രിക് ട്രീ ലാബ്‌സ് 'ടെക്‌നോളജി ബിസിനസ് ലോഞ്ച്പാഡ്' ആരംഭിച്ചു. പുതിയ പ്രോഗ്രാം സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും അവരുടെ ഇന്റർനെറ്റ് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനും ഉൽപ്പന്ന ലോഞ്ചുകൾക്കും വിൽപ്പന വിവരങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാകുന്നതിനും സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50 എസ്എംഇകളെയെങ്കിലും പിന്തുണയ്‌ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ലാഭകരമായ ടെക് ബിസിനസുകൾ നിർമ്മിക്കാനും സമാരംഭിക്കാനും ഈ സംരംഭം […]
കൊച്ചി: വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളേയും ചെറുകിട ഇടത്തരം സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കേരളം ആസ്ഥാനമായുള്ള ഐടി സ്ഥാപനം മെട്രിക് ട്രീ ലാബ്‌സ് 'ടെക്‌നോളജി ബിസിനസ് ലോഞ്ച്പാഡ്' ആരംഭിച്ചു.
പുതിയ പ്രോഗ്രാം സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും അവരുടെ ഇന്റർനെറ്റ് ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനും ഉൽപ്പന്ന ലോഞ്ചുകൾക്കും വിൽപ്പന വിവരങ്ങൾ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലഭ്യമാകുന്നതിനും സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് 50 എസ്എംഇകളെയെങ്കിലും പിന്തുണയ്‌ക്കാനാണ് ലക്ഷ്യമിടുന്നതെന്നും ലാഭകരമായ ടെക് ബിസിനസുകൾ നിർമ്മിക്കാനും സമാരംഭിക്കാനും ഈ സംരംഭം ടെക് ഇതര സ്ഥാപകരെ സഹായിക്കുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
"ഇത് സ്റ്റാർട്ടപ്പുകൾക്കും എസ്എംഇകൾക്കും അവരുടെ ഇന്റർനെറ്റ് ബിസിനസ്സ് മികച്ചതാക്കാനും ഉൽപ്പന്ന ലോഞ്ചുകൾ, വിൽപ്പന തെളിവുകൾ എന്നിവ ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കാനും സഹായിക്കും. താൽപ്പര്യമുള്ള ബിസിനസ്സ് ഉടമകൾക്ക് മെട്രിക് ട്രീ ലാബിന്റെ വെബ്‌സൈറ്റ് വഴി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം," മെട്രിക് ട്രീ ലാബ്‌സിന്റെ സിഇഒയും ഡയറക്‌ടറുമായ ജോർജ്ജ് പാണംകുഴ പറഞ്ഞു.
ഹൈപ്പർഗ്രോത്ത് സൃഷ്ടിക്കുന്നതിനുപകരം ലാഭകരമായ ബിസിനസുകൾ സൃഷ്ടിക്കുന്നതിനാണ് തങ്ങളുടെ സവിശേഷ മാതൃക രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.