അനൂപ് അംബിക കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ സിഇഒ
സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) അനൂപ് അംബിക നിയമിതനായി. ഇന്റർനാഷണൽ സെയിൽസ്, മാർക്കറ്റിംഗ്, പോളിസി മേക്കിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ലൈഫ് സയൻസസ്, ഐഡിയേഷൻ, എന്റർപ്രണർഷിപ്പ് എന്നിവയിൽ പ്രാവീണ്യം നേടിയ 26 വർഷത്തെ വ്യവസായ പരിചയമുള്ള വ്യക്തിയാണ് അനൂപ്. മൂന്ന് വർഷത്തേക്കാണ് നിയമനം. കെഎസ്‌യുഎമ്മിന്റെ സിഇഒ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ് അനൂപ്, ബയോടെക് സ്ഥാപനമായ ജെൻപ്രോ റിസർച്ചിന്റെ […]
സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമുള്ള നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ്‌യുഎം) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) അനൂപ് അംബിക നിയമിതനായി.
ഇന്റർനാഷണൽ സെയിൽസ്, മാർക്കറ്റിംഗ്, പോളിസി മേക്കിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ലൈഫ് സയൻസസ്, ഐഡിയേഷൻ, എന്റർപ്രണർഷിപ്പ് എന്നിവയിൽ പ്രാവീണ്യം നേടിയ 26 വർഷത്തെ വ്യവസായ പരിചയമുള്ള വ്യക്തിയാണ് അനൂപ്. മൂന്ന് വർഷത്തേക്കാണ് നിയമനം.
കെഎസ്‌യുഎമ്മിന്റെ സിഇഒ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ് അനൂപ്, ബയോടെക് സ്ഥാപനമായ ജെൻപ്രോ റിസർച്ചിന്റെ സിഇഒ ആയിരുന്നു. ക്ലിനിക്കൽ ഡാറ്റാ മാനേജ്‌മെന്റ് കമ്പനിയായ ക്രിയാര സൊല്യൂഷൻസിൽ 12 വർഷത്തിലേറെ സിഇഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.
അനൂപ് എഞ്ചിനീയറിംഗ് ബിരുദധാരിയും കേരള സർവ്വകലാശാലയിൽ നിന്ന് കമ്പ്യൂട്ടേഷണൽ ബയോളജിയിലും ബയോ ഇൻഫോർമാറ്റിക്സിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.