ജിഎസ്ടിയില്‍ അഞ്ചു ശതമാനം നികുതി സ്ലാബ് ഇല്ലാതായേക്കും

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ചരക്കുസേവന നികുതിയില്‍ അഞ്ചു ശതമാനം സ്ലാബ് എടുത്തു മാറ്റുന്ന കാര്യം പരിഗണിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ മൂന്ന്, എട്ട് ശതമാനം സ്ലാബുകളിലേക്ക് മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ മൂന്ന്, എട്ടു ശതമാനം സ്ലാബുകള്‍  ജിഎസ്ടിയിലില്ല. 5,12,18,28 എന്നിങ്ങനെ നാലു സ്ലാബുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ സ്വര്‍ണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും മൂന്നു ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതില്‍ ഒന്നര ശതമാനം കേന്ദ്ര ജിഎസ്ടിയും ഒന്നര ശതമാനം സംസ്ഥാന ജിഎസ്ടിയുമാണ്. അഞ്ചു ശതമാനം

Update: 2022-04-18 00:12 GMT
ന്യൂഡല്‍ഹി: മെയ് മാസത്തില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തില്‍ ചരക്കുസേവന നികുതിയില്‍ അഞ്ചു ശതമാനം സ്ലാബ് എടുത്തു മാറ്റുന്ന കാര്യം പരിഗണിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ മൂന്ന്, എട്ട് ശതമാനം സ്ലാബുകളിലേക്ക് മാറ്റുവാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ മൂന്ന്, എട്ടു ശതമാനം സ്ലാബുകള്‍ ജിഎസ്ടിയിലില്ല.
5,12,18,28 എന്നിങ്ങനെ നാലു സ്ലാബുകളാണ് ഇപ്പോഴുള്ളത്. എന്നാല്‍ സ്വര്‍ണത്തിനും സ്വര്‍ണാഭരണങ്ങള്‍ക്കും മൂന്നു ശതമാനം നികുതിയാണ് ഇപ്പോള്‍ ഈടാക്കുന്നത്. ഇതില്‍ ഒന്നര ശതമാനം കേന്ദ്ര ജിഎസ്ടിയും ഒന്നര ശതമാനം സംസ്ഥാന ജിഎസ്ടിയുമാണ്. അഞ്ചു ശതമാനം സ്ലാബ് എഴോ എട്ടോ ശതമാനമാക്കി ഉയര്‍ത്താനും ആലോചനയുണ്ട്. എന്നാല്‍ കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അടങ്ങിയ ജിഎസ്ടി കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
അഞ്ചു ശതമാനം സ്ലാബില്‍ ഒരു ശതമാനം വര്‍ധിപ്പിച്ചാല്‍ പ്രതിവര്‍ഷം അമ്പതിനായിരം കോടി രൂപ അധികവരുമാനമുണ്ടാക്കാം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പാക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രധാനമായും അഞ്ചു ശതമാനം ജിഎസ്ടിയുള്ളത്. ജിഎസ്ടി പ്രകാരം ആഡംബര ഉത്പന്നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ നികുതിയുള്ളത്.
2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കിയ സമയത്ത്, 2022 ജൂണ്‍ വരെ അഞ്ച് വര്‍ഷത്തേക്കു സംസ്ഥാനങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തിനപ്പുറം നീട്ടില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുമ്പോള്‍, ഉയര്‍ന്ന നികുതികളിലൂടെ വരുമാനം കൂട്ടുക എന്നതു മാത്രമാണ് കൗണ്‍സിലിനു മുന്നിലുള്ള ഏക വഴിയെന്നു സംസ്ഥാനങ്ങള്‍ കരുതുന്നു.
Tags:    

Similar News