അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫണ്ട് സൃഷ്ടിക്കുമെന്ന് ഗോയല്‍

ഡെല്‍ഹി: അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് രൂപീകരിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ മേഖലകളില്‍ സംരംഭകര്‍ക്ക് വലിയ അവസരങ്ങള്‍ ഉള്ളതിനാല്‍ പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഗണ്യമായ പങ്കാളിത്തമാണ് സര്‍ക്കാര്‍ ഉറ്റു നോക്കുന്നത്. സാങ്കേതികവിദ്യയും, നൂതന ആശയങ്ങളുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തികളെന്ന് മന്ത്രി പറഞ്ഞു. "പ്രതിരോധ ഗവേഷണ-വികസനത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഗണ്യമായ പങ്കാളിത്തം സര്‍ക്കാര്‍ ഉറ്റുനോക്കുന്നു. അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ഫണ്ട് സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്," ഗോയല്‍ കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 65,000 സ്റ്റാര്‍ട്ടപ്പുകൾ ഇന്ത്യയിൽ […]

Update: 2022-03-14 01:13 GMT

ഡെല്‍ഹി: അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ ഫണ്ട് രൂപീകരിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

ടെക്നിക്കല്‍ ടെക്സ്റ്റൈല്‍ മേഖലകളില്‍ സംരംഭകര്‍ക്ക് വലിയ അവസരങ്ങള്‍ ഉള്ളതിനാല്‍ പ്രതിരോധ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഗണ്യമായ പങ്കാളിത്തമാണ് സര്‍ക്കാര്‍ ഉറ്റു നോക്കുന്നത്. സാങ്കേതികവിദ്യയും, നൂതന ആശയങ്ങളുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പ്രധാന ചാലകശക്തികളെന്ന് മന്ത്രി പറഞ്ഞു.

"പ്രതിരോധ ഗവേഷണ-വികസനത്തില്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഗണ്യമായ പങ്കാളിത്തം സര്‍ക്കാര്‍ ഉറ്റുനോക്കുന്നു. അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു ഫണ്ട് സൃഷ്ടിക്കാനാണ് ആലോചിക്കുന്നത്," ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 65,000 സ്റ്റാര്‍ട്ടപ്പുകൾ ഇന്ത്യയിൽ രജിസ്റ്റര്‍ ചെയ്തു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ ആത്മനിര്‍ഭര്‍ പദ്ധതിക്ക് ഊര്‍ജം പകരുന്നത് ഈ സ്റ്റാര്‍ട്ടപ്പുകളാണെന്നും മന്ത്രി പറഞ്ഞു.

ഇതിലൂടെ നിലവിലെ യുദ്ധ പ്രതിസന്ധി പോലുള്ള സാഹചര്യങ്ങളിലും നിരവധി അവസരങ്ങള്‍ കണ്ടെത്താനാകും.

"ക്രൂഡ് ഓയിലിനെയും പ്രതിരോധ ഉപകരണങ്ങളെയും എപ്പോഴും ആശ്രയിക്കരുത് എന്നതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇപ്പോഴത്തെ യുക്രെയ്ന്‍-റഷ്യ പ്രതിസന്ധി " ഗോയല്‍ പറഞ്ഞു.

Tags:    

Similar News