വിപണി മുന്നേറ്റം തുടരുന്നു; സെൻസെക്സ് 63,284.19-ലെത്തി, നിഫ്റ്റി 18,812.50 ലും
- സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 50.00 പോയിന്റ് ഉയരത്തിലാണ്. മറ്റു ഏഷ്യന്‍ വിപണികളും ഇന്ന് ആവേശത്തോടെയാണ് വ്യാപാരത്തിൽ ഏർപ്പെട്ടത്.
- എൻഎസ്ഇ 50ലെ 27 ഓഹരികൾ ഉയർന്നപ്പോൾ 23 എണ്ണം താഴ്ചയിലാണ്.
കൊച്ചി: എട്ടാം ദിവസവും മികച്ച ലാഭത്തിൽ വ്യപരാമവസാനിപ്പിച്ചു. സെൻസെക്സ് 184.54 പോയിന്റ് നേട്ടത്തിൽ 63,284.19 ലും നിഫ്റ്റി 54.15 പോയിന്റ് ഉയർന്ന് 18,812.50 ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ആട്ടോ, എഫ് എം സി ജി, ഫർമാ എന്നിവയൊഴികെ എല്ലാ മേഖലാ സൂചികകളും പച്ചയിലാണ് ഇന്നുമുള്ളത്. നിഫ്റ്റി ഐ ടി 2.50 ശതമാനവും മീഡിയ 1.94 ശതമാനവും ഉയർന്നു.
എൻഎസ്ഇ 50ലെ 27 ഓഹരികൾ ഉയർന്നപ്പോൾ 23 എണ്ണം താഴ്ചയിലാണ്.
ടാറ്റ സ്റ്റീൽ (2.88 ശതമാനം), ഹിൻഡാൽകോ (2.82 ശതമാനം), അൾട്രാടെക് (2.78 ശതമാനം) ടി സി എസ് 2.50 ശതമാനം, ഗ്രാസിം (2.28 ശതമാനം) എന്നിവ നേട്ടം കൈവരിച്ചപ്പോൾ യു പി എൽ, ഐഷർ മോട്ടോർസ്, ഐ സി ഐ സി ഐ ബാങ്ക്, സിപ്ല, ബജാജ് ആട്ടോ എന്നിവക്കു നഷ്ടം നേരിട്ടിട്ടുണ്ട്.
സിങ്കപ്പൂർ എസ് ജി എക്സ് നിഫ്റ്റി 50.00 പോയിന്റ് ഉയരത്തിലാണ്. മറ്റു ഏഷ്യന്‍ വിപണികളും ഇന്ന് ആവേശത്തോടെയാണ് വ്യാപാരത്തിൽ ഏർപ്പെട്ടത്.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 86.56 ലാണ് വ്യാപാരം നടത്തുന്നത്. ക്രൂഡ് വില കുറച്ചു ദിവസങ്ങളായി 90 നു താഴെ നിൽക്കുന്നത് വിപണിക്ക് ആശ്വാസം പകരുന്നുണ്ട്.
മാസത്തിന്റെ ആദ്യദിനമായ ഇന്ന് സ്വര്‍ണവില 22 കാരറ്റ് പവന് 160 രൂപ വര്‍ധിച്ച് 39,000 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,875 രൂപയായിട്ടുണ്ട് കഴിഞ്ഞ ദിവസം പവന് 72 രൂപ വര്‍ധിച്ച് 38,840 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 168 രൂപ വര്‍ധിച്ച് 42,544 രൂപയായി. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,318 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 2.20 രൂപ വര്‍ധിച്ച് 63.60 രൂപയായി. എട്ട് ഗ്രാമിന് 17.60 രൂപ വര്‍ധിച്ച് 508.80 രൂപയായി.
ഡോളറിനെതിരെ രൂപ 81.14 ലാണിപ്പോൾ.