നഷ്ടം നികത്തി ഓഹരി വിപണി, നിഫ്റ്റി 23,300 ന് മുകളിൽ, കുതിപ്പിന് കാരണം ഇതാണ്

Update: 2025-01-20 11:33 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. ബാങ്കിംഗ്, മെറ്റൽ ഓഹരികളിലെ കുതിപ്പാണ് വിപണിക്ക് ഇന്ന് താങ്ങായത്. കൂടാതെ ആഗോളതലത്തിലെ പോസിറ്റീവ് സൂചനകളും വിപണിയുടെ നേട്ടത്തിന് കാരണമായി.

നിഫ്റ്റി 142 പോയിന്റ് (0.61%) ഉയർന്ന് 23,345 ൽ ക്ലോസ് ചെയ്തു. അതേസമയം സെൻസെക്സ് 454 പോയിന്റ് (0.59%) ഉയർന്ന് 77,073 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് സൂചിക 1.67% ഉയർന്ന് 49,351 ലും മിഡ്‌ക്യാപ്പ് സൂചിക 499 പോയിന്റ് (0.91%) ഉയർന്ന് 55,106 ലും എത്തി.

നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ

കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ബജാജ് ഫിനാൻസ്, എൻ‌ടി‌പി‌സി, ബജാജ് ഫിൻ‌സെർവ് എന്നിവയാണ് നിഫ്റ്റിയിൽ പ്രധാന നേട്ടമുണ്ടാക്കിയ ഓഹരികൾ. എസ്‌ബി‌ഐ ലൈഫ് ഇൻഷുറൻസ്, ശ്രീറാം ഫിനാൻസ്, ട്രെന്റ്, എച്ച്ഡി‌എഫ്‌സി ലൈഫ്, അദാനി പോർട്ട്സ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചിക

ഓട്ടോ, എഫ്എംസിജി എന്നിവ ഒഴികെയുള്ള മേഖലകളിലെ മറ്റെല്ലാ സൂചികകളും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക്, മീഡിയ, മെറ്റൽ, ക്യാപിറ്റൽ ഗുഡ്സ്, പിഎസ്‌യു, ടെലികോം, പവർ, പിഎസ്‌യു ബാങ്ക് എന്നിവ 1-2 ശതമാനം ഉയർന്നു.

ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക 0.66 ശതമാനവും സ്‌മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു.

Tags:    

Similar News