കേരള കമ്പനികൾ ഇന്ന്: മിന്നിത്തിളങ്ങി ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ

Update: 2025-01-23 14:15 GMT

കേരളാ കമ്പനികളിൽ ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികളായിരുന്നു ഇന്ന് മികച്ച നേട്ടം നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.39 ശതമാനം കുതിപ്പോടെ 39.49 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 64 ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 21 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 51.40 രൂപയും താഴ്‌ന്ന് വില 31.60 രൂപയുമാണ്.

നേട്ടത്തിലെത്തിയ ഓഹരികൾ

കേരള ആയുർവേദ ഓഹരികൾ 3.21 ശതമാനം കുതിപ്പോടെ 455.500 രൂപയിലെത്തി. മണപ്പുറം ഫിനാൻസ് ഓഹരികൾ 0.77 ശതമാനം നേട്ടത്തോടെ 196.85 രൂപയിൽ ക്ലോസ് ചെയ്‌തു. ഫെഡറൽ ബാങ്ക് ഓഹരികൾ 0.34 ശതമാനം വർധനയോടെ 190.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കെഎസ്ഇ ഓഹരികൾ 2.27 ശതമാനം ഉയർന്ന് 2055.00 രൂപയിലെത്തി. ജിയോജിത് ഫിനാൻസ്  ഓഹരികൾ 1.13 ശതമാനം നേട്ടം നൽകി 98.18 രൂപയിൽ ക്ലോസ് ചെയ്തു.

നഷ്ട‌ം നേരിട്ട ഓഹരികൾ

കിറ്റെക്സ് ഗാർമെൻറ്സ് ഓഹരികൾ 3.56 ശതമാനം താഴ്ന്ന് 225.75 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 3.32 ശതമാനം നഷ്ട‌ത്തോടെ 25.90 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 2.85 ശതമാനം ഇടിവോടെ 263.90 രൂപയിൽ ക്ലോസ് ചെയ്തതു. ടോളിൻസ് ടയർസ് ഓഹരികൾ 2.83 ശതമാനം കുറഞ്ഞ്‌ 173.35 ൽ എത്തി. കല്യാൺ ജൂവലേഴ്‌സ് ഓഹരികൾ 1.54 ശതമാനം ഇടിഞ്ഞ്‌ 478.15 രൂപയിൽ എത്തി. 

Tags:    

Similar News