അദാനിയുടെ ഓപ്പണ്‍ ഓഫറിനോട് പ്രതികരണമില്ല, വിൽപ്പനക്കാരില്ലാതെ ആദ്യ ദിനം

Update: 2022-11-23 06:14 GMT

adani group and ndtv merger



എന്‍ഡിടിവിയുടെ 26 ശതമാനം അധിക ഓഹരികള്‍ വാങ്ങുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫറില്‍ ആദ്യ ദിനത്തില്‍ വില്പനകരുണ്ടായില്ല. ഓഹരി ഒന്നിന് 294 രൂപ നിരക്കില്‍ 16.7 ദശലക്ഷം ഓഹരികള്‍ വാങ്ങുന്നതിനുള്ള ഓപ്പണ്‍ ഓഫര്‍ ഡിസംബര്‍ 5 വരെയാണ് ഉള്ളത്.

മൂന്നാം ദിനവും തുടര്‍ച്ചയായി ഇടിഞ്ഞ എന്‍ഡിടിവിയുടെ ഓഹരികള്‍ 376.25 രൂപയിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ എന്‍ഡിടിയുടെ ഓഹരികള്‍ 11.17 ശതമാനമാണ് ഇടിഞ്ഞത്. എങ്കിലും ഇത് ഓപ്പണ്‍ ഓഫര്‍ വിലയില്‍ നിന്നും 28 ശതമാനം ഉയര്‍ന്നാണ് ഉള്ളത്.

ആദ്യ ദിനത്തില്‍ വില്‍പനക്കാര്‍ ഇല്ലാതിരുന്നിട്ടും അദാനി ഗ്രൂപ്പ് ഓഫര്‍ വില കൂട്ടുന്നതിനെ കുറിച്ചോ, എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍മാര്‍ കൗണ്ടര്‍ ഓഫര്‍ നല്‍കുന്നതിനെ കുറിച്ചോ തീരുമാനിച്ചിട്ടില്ലായെന്ന് ഇന്‍ഗവെര്‍ണിന്റെ മാനേജിങ് ഡയറക്ടര്‍ ശ്രീറാം സുബ്രമണ്യന്‍ വ്യക്തമാക്കി. നവംബര്‍ ഏഴിനാണ് സെബി 492.81കോടി രൂപയുടെ ഓപ്പണ്‍ ഓഫറിന് അംഗീകാരം നല്‍കിയത്.

Tags:    

Similar News