ഗ്യാപ്ഡൗണില്‍ തുടങ്ങി നേട്ടത്തിലേക്ക് വിപണി

Update: 2022-11-22 05:17 GMT

gapdown sensex


മുംബൈ ആഗോള വിപണികളില്‍ സമ്മിശ്രമായ പ്രവണതയുണ്ടെങ്കിലും ആദ്യഘട്ട വ്യാപാരത്തില്‍ ഗ്യാപ് ഡൗണില്‍ (തലേന്നത്തെ താഴ്ന്ന വിലയേക്കാള്‍ താഴ്ന്ന ഓപ്പണിംഗ് പ്രൈസ്) ആരംഭിച്ച വിപണി ഇപ്പോള്‍ തിരിച്ചു വരുന്നതായാണ് കാണുന്നത്. സെന്‍സെക്‌സ് 61.98 പോയിന്റ് നഷ്ടത്തില്‍ 61,082.86 ലും, നിഫ്റ്റി 21.2 പോയിന്റ് നഷ്ടത്തില്‍ 18,138.75 ലുമാണ് വ്യാപാരം ആരംഭിച്ചത്.

10 .15 നു സെന്‍സെക്‌സ് 136 .13 പോയിന്റ് വര്‍ധിച്ച് 61,280.97 ലും നിഫ്റ്റി 43.90 പോയിന്റ് നേട്ടത്തില്‍ 18,203.85 ലുമാണ് വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സില്‍ നെസ്ലെ, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, എച്ച് സി എല്‍ ടെക്നോളജീസ് , വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കൊട്ടക് മഹിന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലാണ്.

അള്‍ട്രാ ടെക്ക് സിമന്റ്, മാരുതി സുസുക്കി, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, എന്‍ടിപിസി, ഐസിഐസി ബാങ്ക് എന്നിവ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണിയില്‍ ടോക്കിയോ, ഷാങ്ഹായ് എന്നിവ മുന്നേറുന്നുണ്ട്. സിയോളും ഹോങ്കോങ്ങും നഷ്ടത്തിലാണ്. യു എസ് വിപണി ദുര്‍ബലമായാണ് തിങ്കളാഴ്ച വ്യപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്ച സെന്‍സെക്‌സ് 518.64 പോയിന്റ് ഇടിഞ്ഞ് 61,144.84 ലും നിഫ്റ്റി 147.70 പോയിന്റ് താഴ്ന്ന് 18,159.95 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0 .49 ശതമാനം ഉയര്‍ന്ന് ബാരലിന് 87.89 ഡോളറായി. തിങ്കളാഴ്ച വിദേശ നിക്ഷേപകര്‍ 1,593.83 കോടി ഓഹരികള്‍ വിറ്റഴിച്ചു.

Tags:    

Similar News