നാലാം ദിവസം വിപണി നേട്ടത്തിൽ; ബാങ്ക് നിഫ്റ്റി 110.50 പോയിന്റ് ഉയർന്നു
ഇൻഡസ് ഇൻഡ് ബാങ്ക്എ, ജെ എസ് ഡബ്ലിയു സ്റ്റീൽ, എൻ ടി പി സി, എച് ഡി എഫ് സി ലൈഫ്, അൾട്രാടെക് എന്നിവ നേട്ടം കൈവരിച്ചപ്പോൾ ബി പി സി എൽ, നെസ്‌ലെ, പൗർഗ്രിഡ്, ഭാരതി എയർടെൽ, കൊട്ടക ബാങ്ക് എന്നീ ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്.
സെൻസെക്സ് 274.12 പോയിന്റ് വർധിച്ച് 61,418.96 ലും നിഫ്റ്റി 84.25 പോയിന്റ് നേട്ടത്തിൽ 18,244.20 ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയും 110.50 പോയിന്റ് ഉയർന്നു 42,457.05 ൽ അവസാനിച്ചു.
തുടക്കത്തിൽ സെന്‍സെക്‌സ് 61.98 പോയിന്റ് നഷ്ടത്തില്‍ 61,082.86 ലും, നിഫ്റ്റി 21.2 പോയിന്റ് നഷ്ടത്തില്‍ 18,138.75 ലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റി റീയൽട്ടി 1.22 ശതമാനാം താഴ്ന്നു; എന്നാൽ ബാക്കിയെല്ലാ മേഖലാ സൂചികകളും പച്ചയിലായിരുന്നു.
എൻഎസ്ഇ 50ലെ 36 ഓഹരികൾ ഉയർന്നപ്പോൾ 14 എണ്ണം താഴ്ന്നു.
ഇൻഡസ് ഇൻഡ് ബാങ്ക്എ, ജെ എസ് ഡബ്ലിയു സ്റ്റീൽ, എൻ ടി പി സി, എച് ഡി എഫ് സി ലൈഫ്, അൾട്രാടെക് എന്നിവ നേട്ടം കൈവരിച്ചപ്പോൾ ബി പി സി എൽ, നെസ്‌ലെ, പൗർഗ്രിഡ്, ഭാരതി എയർടെൽ, കൊട്ടക ബാങ്ക് എന്നീ ഓഹരികൾക്കാണ് നഷ്ടം നേരിട്ടത്.
ഇന്നലെ സെൻസെക്സ് 518.64 പോയിന്റ് നഷ്ടത്തിൽ 61,144.84 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 147.70 പോയിന്റ് ഇടിഞ്ഞ് 18,159.95 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 90.90 പോയിന്റ് താഴ്ന്നു 42,346.55 ൽ അവസാനിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 87.72 ലാണ് വ്യാപാരം നടക്കുന്നത്.
രൂപ 81.63ൽ വ്യാപാരം നടക്കുന്നു.