സൊമാറ്റോ ഓഹരി കുതിപ്പില്‍

  • ജനുവരി 1 ന് 124.50 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്
  • ആറ് മാസത്തിനിടെ സൊമാറ്റോ സ്‌റ്റോക്ക് 64 ശതമാനത്തിലധികമാണ് ഉയര്‍ന്നത്
  • 2023 ഓഗസ്റ്റിലാണ് സൊമാറ്റോ ആദ്യമായി പ്ലാറ്റ്‌ഫോം ഫീസ് ഏര്‍പ്പെടുത്തിയത്

Update: 2024-01-02 07:25 GMT

സൊമാറ്റോ ഓഹരി എന്‍എസ്ഇയില്‍ ഇന്ന് (ജനുവരി 2) രാവിലെ 9.17 ന് 2.6 ശതമാനത്തോളം മുന്നേറി 127.75 രൂപയിലെത്തി.

2023 ജനുവരി 1 ന് വ്യാപാരം അവസാനിച്ചപ്പോള്‍ 124.50 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്.

പ്ലാറ്റ്‌ഫോം ഫീസ് മൂന്ന് രൂപയില്‍ നിന്ന് നാല് രൂപയായി സൊമാറ്റോ വര്‍ധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ഓഹരി മുന്നേറാന്‍ കാരണമായെന്നാണു വിലയിരുത്തുന്നത്.

2023 ഓഗസ്റ്റിലാണ് സൊമാറ്റോ ആദ്യമായി പ്ലാറ്റ്‌ഫോം ഫീസ് ഏര്‍പ്പെടുത്തിയത്. അന്ന് 2 രൂപയാണ് പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കിയത്. പിന്നീട് ഈ ഫീസ് 3 രൂപയായും വര്‍ധിപ്പിച്ചു. തുടര്‍ന്ന് 2024 ജനുവരി 1 മുതല്‍ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് പ്ലാറ്റ്‌ഫോം ഫീസ് 3-ല്‍ നിന്നും 4 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ഡെലിവറി ഫീസിനു പുറമെ ഈടാക്കുന്ന ഫീസാണു പ്ലാറ്റ്‌ഫോം ഫീസ്.

ഒരു വര്‍ഷം ശരാശരി 85 മുതല്‍ 90 കോടി വരെ ഓര്‍ഡറുകള്‍ സൊമാറ്റോയ്ക്ക് ലഭിക്കുന്നുണ്ടെന്നാണു കണക്ക്.

കഴിഞ്ഞ ആറ് മാസത്തിനിടെ സൊമാറ്റോ സ്‌റ്റോക്ക് 64 ശതമാനത്തിലധികമാണ് ഉയര്‍ന്നത്.

Tags:    

Similar News