കപ്പൽനിർമ്മാണ കമ്പനികളുടെ ഓഹരികൾ കുതിക്കുന്നതെന്ത് ?
- മാസഗോൺ ഡോക്കിൻ്റെ ഓഹരികൾ ഏകദേശം 11 ശതമാനം ഉയർന്നു
- കുതിച്ചുയർന്ന് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ഓഹരികൾ
- നേട്ടത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ
കപ്പൽനിർമ്മാണ, അനുബന്ധ സേവന കമ്പനികളുടെ ഓഹരികൾ കുതിക്കുന്നു. വരാനിരിക്കുന്ന നാലാം പാദ ഫലങ്ങളുടെ പ്രതീക്ഷകളാണ് ഓഹരികളുടെ മുന്നേറ്റത്തിനുള്ള പ്രധാന കാരണം. കൊച്ചിൻ ഷിപ്പ്‌യാർഡ്, മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 10 ശതമാനം വരെ ഉയർന്നു. ബ്രോക്കറേജായ പ്രഭുദാസ് ലില്ലാധർ ഒരു തീമാറ്റിക് റിപ്പോർട്ടിൽ ഈ ഓഹരികളിൽ കൂടുതൽ ഉയർച്ച ഉണ്ടാകുമെന്ന് എടുത്തുകാണിച്ചതും കുതിപ്പിന് കാരണമായി.
കൊച്ചിൻ ഷിപ്പ്‌യാർഡ്
കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഏകദേശം 8 ശതമാനം ഉയർന്ന് എൻഎസ്ഇയിൽ 1,062.00 എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഏകദേശം 99 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഒരു മാസത്തെ ശരാശരി ട്രേഡിംഗ് വോളിയം 32 ലക്ഷം ഓഹരികളാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ ഒരു ചെറിയ കണ്‍സോളിഡേഷന് ശേഷം 940 ലെവലിൽ വ്യക്തമായ ബ്രേക്ക്ഔട്ട് നൽകി. ഓഹരികളിൽ ഉയരാനുള്ള സാദ്ധ്യതകൾ തുടർന്നേക്കാമെന്നാണ് പ്രഭുദാസ് ലില്ലാധർ (PL) റിപ്പോർട്ടിൽ പറയുന്നത്. ലക്ഷ്യ വിലയായി ബ്രോക്കറേജ് നിർദ്ദേശിക്കുന്നത് 1120-1270 രൂപയാണ്. നിക്ഷേപകന് സ്റ്റോപ്പ് ലോസായി 890 രൂപ നിലനിർത്താമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
മാസഗോൺ ഡോക്ക്
എൻഎസ്ഇയിൽ മാസഗോൺ ഡോക്കിൻ്റെ ഓഹരികൾ ഏകദേശം 11 ശതമാനം ഉയർന്ന് 2,225.25 രൂപയിലാണ് വ്യാപാരം തുടരുന്നത്. പൊതുമേഖലാ സ്ഥാപനത്തിൻ്റെ 61 ലക്ഷം ഓഹരികളാണ് ഇതുവരെയായി വിപണിയിൽ കൈമാറ്റം ചെയ്യപ്പെട്ടത്. ഒരു മാസത്തെ ശരാശരി ട്രേഡിംഗ് വോളിയം 10 ലക്ഷം ഓഹരികളാണ്.
കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഇടിവിലായിരുന്ന ഓഹരികൾ കണ്‍സോളിഡേഷന് ശേഷം 200 ഡേ മൂവിങ് ആവറേജായ 1,975 ലെവലുകൾ മറികടന്ന് ഒരു ബുള്ളിഷ് സൂചന നൽകുന്നു. കൂടാതെ വരും വർഷങ്ങളിൽ ഓഹരികൾ കൂടുതൽ ഉയരാനുള്ള സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് പറഞ്ഞു.
ഓവർസോൾഡ് സോണിൽ നിന്ന് ആർഎസ്ഐ ശക്തമായി വീണ്ടെടുത്തു. ഓഹരികളിൽ 'ബൈ' റെക്കമെൻഡേഷൻ ബ്രോക്കറേജ് നൽകിയിട്ടുണ്ട്. ലക്ഷ്യ വില 2500 രൂപയും സ്റ്റോപ്പ് ലോസ്സായി 1,780 രൂപയുമാണ് നിദ്ദേശിക്കുന്നത്.
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ്
ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സിൻ്റെ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 7 ശതമാനം ഉയർന്നു. ഓഹരികൾ എൻഎസ്ഇയിൽ 904 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഓഹരികൾ 920 സോണിൽ നിന്ന് തിരുത്തലിന് സാക്ഷ്യം വഹിച്ചതിന് ശേഷം അടുത്തിടെ 680 സോണിന് സമീപം പിന്തുണ സ്വീകരിച്ചതായി സാങ്കേതിക വിദഗ്ധർ കാണിക്കുന്നു. തിരിച്ചുകയറ്റത്തിന് ശേഷം ഓഹരികൾ 200 എംഎ, 50 ഇഎംഎ ലെവലുകൾ മറികടക്കാൻ സാധ്യതയുണ്ട്. "ആർഎസ്ഐ സൂചിക ഉയരുന്നതും ഓഹരികളിൽ പ്രതീക്ഷ നൽകുന്നതായി ബ്രോക്കറേജ് പറഞ്ഞു.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.