ശിവഗിരി റെയിൽവേ സ്റ്റേഷൻ കരാർ; ആർവിഎൻഎൽ ഓഹരി കുതിക്കുന്നു

  • 123.36 കോടി രൂപയുടെ കരാറാണിത്
  • സംയുക്ത കരാറിൽ കർണാടക റയിലിന് 51% ആർവിഎൻഎല്ലിന് 49% വിഹിതം
  • മധ്യപ്രദേശ് മെട്രോ റയിലിന്റെ 543 കോടി രൂപയുടെ കരാറും കമ്പനിക്ക്

Update: 2023-12-20 05:58 GMT

കേരളത്തിലെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിനായി റെയിൽ വികാസ് നിഗവും (ആർ.വി.എൻ.എൽ) കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്പനി ലിമിറ്റഡ് (കെആർഡിസിഎൽ) സംയുക്തമായി നേടിയ കരാറിനെ തുടർന്ന് ആർ.വി.എൻ.എൽ ഓഹരികൾ തുടകവ്യാപാരത്തിൽ തന്നെ രണ്ടു ശതമാനം ഉയർന്നു.

മുപ്പത് മാസത്തിനുള്ളിൽ പൂർത്തിയാകേണ്ട 123.36 കോടി രൂപയുടെ കരാറാണിത്. സംയുക്ത കരാറിൽ കെആർഡിസിഎല്ലിന് 51 ശതമാനവും ആർവിഎൻഎല്ലിന് 49 ശതമാനവും വിഹിതമാണുള്ളത്

കഴിഞ്ഞ വാരത്തിൽ ആർ‌വി‌എൻ‌എൽ-യുആർ‌സി സംയുക്തമായുള്ള കരാറിൽ, എലവേറ്റഡ് വയഡക്റിന്റെയും, അഞ്ച് എലിവേറ്റഡ് മെട്രോ റെയിൽ സ്റ്റേഷനുകളുടെ രൂപകല്പനക്കും നിർമാണത്തിനുമായുള്ള ടെൻഡറും ലഭിച്ചിട്ടുണ്ട്. ഇതിൽ ഷഹീദ് ബാഗ്, ഖജ്‌രാന ചൗരാഹ, ബംഗാളി ചൗരാഹ, പത്രകർ കോളനി, പലാസിയ ചൗരഹ എന്നി സ്റ്റേഷനുകളുടെ കരാറാണ് ഇരു കമ്പനികൾക്ക് ലഭിച്ചത്.

മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷനിൽ നിന്നും 1,092 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട 543 കോടി രൂപയുടെ കരാറും ആർവിഎൻഎൽ നേടിയിട്ടുണ്ട്. ഇത് കൂടാതെ നവംബറിൽ കമ്പനിക്ക് കേന്ദ്ര റെയിൽവേയിൽ നിന്നും 311.2 കോടിയുടെ കരാറും ലഭിച്ചു. 

രാവിലെ 11:00 മണിക്ക് റെയിൽ വികാസ് നിഗം ഓഹരികൾ എൻഎസ്ഇയിൽ 0.92 ശതമാനം ഉയർന്ന് 185.55 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News