മികച്ച അരങ്ങേറ്റം; ട്രസ്റ്റ് ഫിൻടെക് ഓഹരികൾ 41% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു

  • ഇഷ്യൂ വില 101 രൂപ, ലിസ്റ്റിംഗ് വില 143.25
  • ഇഷ്യൂവഴി കമ്പനി 63.45 കോടി രൂപ സമാഹരിച്ചു

Update: 2024-04-04 07:13 GMT

ബാങ്കിംഗ് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന ട്രസ്റ്റ് ഫിൻടെക് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 101 രൂപയിൽ 41.83 ശതമാനം പ്രീമിയത്തോടെ 143.25 രൂപയിലാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂവഴി കമ്പനി 63.45 കോടി രൂപ സമാഹരിച്ചു.

ഹേമന്ത് പദ്മനാഭ് ചഫാലെ, സഞ്ജയ് പത്മനാഭ് ചഫാലെ, ഹേരംബ് രാംകൃഷ്ണ ദാംലെ, ആനന്ദ് ശങ്കർ കെയ്ൻ, മന്ദർ കിഷോർ ദിയോ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

1998-ൽ സ്ഥാപിതമായ കമ്പനി കോർ ബാങ്കിംഗ് സോഫ്റ്റ്‌വെയർ, ഐടി സൊല്യൂഷൻസ്, ഇആർപി ഇംപ്ലിമെൻ്റേഷൻ, കസ്റ്റമൈസ്ഡ് സോഫ്‌റ്റ്‌വെയർ സൊല്യൂഷൻസ് ഡെവലപ്‌മെൻ്റ്, സാപ് ബി1, ഓഫ്‌ഷോർ ഐടി സേവനങ്ങൾ എന്നിവ ബിഎഫ്എസ്ഐ മേഖലയ്‌ക്കായി നൽകുന്നതിൽ വിദഗ്ധരാണ്.

ഇഷ്യൂ തുക മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അധിക വികസന സൗകര്യം, ഫിറ്റ് ഔട്ടുകളുടെ ഇൻസ്റ്റാൾ, ഇൻ്റീരിയർ ഡിസൈൻ ജോലികൾ, ഹാർഡ്‌വെയർ വാങ്ങുന്നതിനും ഐടി ഇൻഫ്രാ അപ്‌ഗ്രേഡ് ചെയ്യുന്നതിനുമുള്ള ചെലവ്, നിലവിലുള്ള ഉൽപ്പന്നം മെച്ചപ്പെടുത്തൽ, പരിപാലനം, നവീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ, കമ്പനിയുടെ ആഗോള, ആഭ്യന്തര ബിസിനസ് വികസനം, വിൽപ്പന, വിപണന ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.

വാണിജ്യ, സഹകരണ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കായി പത്തിലധികം ബാങ്കിംഗ് ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. കോർ ബാങ്കിംഗ്, ലോൺ ഒറിജിനേഷൻ, ജിഎസ്ടി കംപ്ലയൻസ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ബില്ലിംഗ്, സാപ് ബി1 സേവനങ്ങൾ, നിയമപരമായ റിപ്പോർട്ട് സൃഷ്ടിക്കുന്നതിനുള്ള ആഡ്-ഓൺ മൊഡ്യൂളുകൾ, എടിഎം അനുബന്ധന സേവനങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ഏജൻസി ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ, കാലിഫോർണിയ, ഗാംബിയ, ടാൻസാനിയ, ഘാന, ലൈബീരിയ, നൈജീരിയ, സിംബാബ്‌വെ എന്നിവിടങ്ങളിൽ കമ്പനി സേവനങ്ങൾ നൽകിയിട്ടുണ്ട്.

Tags:    

Similar News