വാൾ സ്ട്രീറ്റിൽ 'ട്രംപ്' തരംഗം, ഇന്ത്യൻ സൂചികകൾക്കും പ്രതീക്ഷ
- വിപണി ഇന്ന് നെഗറ്റീവായി തുറക്കാൻ സാധ്യത
- യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഒറ്റരാത്രികൊണ്ട് കുത്തനെ ഉയർന്നു.
- ഗിഫ്റ്റ് നിഫ്റ്റി ഇടിവിൽ വ്യാപാരം തുടരുന്നു
ഇന്ന് രാവിലെ ഗിഫ്റ്റ് നിഫ്റ്റി 24,440 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 150 പോയിൻറുകളുടെ ഇടിവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു നെഗറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.
യുഎസ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ആഗോള സമ്മിശ്ര സൂചനകളെത്തുടർന്ന് ആഭ്യന്തര വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വ്യാഴാഴ്ച അസ്ഥിരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ഏഷ്യൻ വിപണികളിൽ വ്യാപാരം താഴ്ന്നു. അതേസമയം യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഒറ്റരാത്രികൊണ്ട് കുത്തനെ ഉയർന്ന് അവസാനിച്ചു. ഡൗ ജോൺസും എസ് ആൻറ് പി 500 ഉം 2022 നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന ശതമാനം നേട്ടം രേഖപ്പെടുത്തി.
ഡൊണാൾഡ് ട്രംപ് യുഎസ് തിരഞ്ഞെടുപ്പിൽ നിർണായക ലീഡ് നേടിയതിന് ശേഷം ബുധനാഴ്ച ഇന്ത്യൻ ഓഹരി വിപണി സൂചികകൾ 1% വീതം ഉയർന്നു.
സെൻസെക്സ് 901.50 പോയിൻറ് അഥവാ 1.13 ശതമാനം ഉയർന്ന് 80,378.13 ലും നിഫ്റ്റി 50 270.75 പോയിൻറ് അഥവാ 1.12 ശതമാനം ഉയർന്ന് 24,484.05 ലും ക്ലോസ് ചെയ്തു.
ഏഷ്യൻ വിപണികൾ
ഇന്ന് ഏഷ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം നടക്കുന്നു.
ജപ്പാനിലെ ടോപിക്‌സ് 0.61% ഉയർന്നപ്പോൾ നിക്കി 225 0.62% കുറഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്‌പി 0.2 ശതമാനവും കോസ്‌ഡാക്ക് 0.78 ശതമാനവും ഇടിഞ്ഞു. ഹോങ്കോങ്ങിൻറെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ദുർബലമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് ഏകദേശം 150 പോയിൻറുകളുടെ നഷ്ടത്തോടെ,ഗിഫ്റ്റ് നിഫ്റ്റി 24,440 ലെവലിലാണ് വ്യാപാരം ചെയ്യുന്നത്.
വാൾ സ്ട്രീറ്റ്
ട്രംപ് വിജയിച്ചതിന് ശേഷം യുഎസ് സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ ബുധനാഴ്ച റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.
ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,508.05 പോയിൻറ് അഥവാ 3.57 ശതമാനം ഉയർന്ന് 43,729.93 ലും എസ് ആൻറ് പി 146.28 പോയിൻറ് അഥവാ 2.53 ശതമാനം ഉയർന്ന് 5,929.04 ലും എത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 544.29 പോയിൻറ് അഥവാ 2.95 ശതമാനം ഉയർന്ന് 18,983.47 ൽ അവസാനിച്ചു. ടെസ്‌ല ഓഹരി വില 14.5 ശതമാനം ഉയർന്നപ്പോൾ എൻവിഡിയ ഓഹരികൾ 4.07 ശതമാനവും ഇൻറൽ ഓഹരികൾ 7.4 ശതമാനവും ഉയർന്നു. ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പിൻറെ ഓഹരികൾ 6 ശതമാനം നേട്ടമുണ്ടാക്കി.
ഡോളർ
യുഎസ് ഡോളർ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തി. ഡോളറിൻറെ കുത്തനെയുള്ള ഉയർച്ചയും യുഎസ് ബോണ്ട് വരുമാനവും മൂലം ഇന്ത്യൻ രൂപ ബുധനാഴ്ച 84.28 എന്ന റെക്കോർഡ് താഴ്ചയിലേക്ക് ഇടിഞ്ഞു. യെൻ 0.22% ഉയർന്ന് ഒരു ഡോളറിന് 154.30 ആയി, യൂറോ 1.0731 എന്ന നിലയിലും സ്റ്റെർലിംഗ് 1.2885 ആയി.
ക്രിപ്‌റ്റോകറൻസിയിൽ ബിറ്റ്‌കോയിൻ റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചു.
സ്വർണ്ണ വില
സ്വർണ വില കുതിച്ചുയർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 2,663.02 ഡോളറിലെത്തി. അതേസമയം യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.2% ഇടിഞ്ഞ് 2,670.40 ഡോളറിലെത്തി.
എണ്ണ വില
ക്രൂഡ് ഓയിൽ വില സ്ഥിരമായി. ബ്രെൻറ് ക്രൂഡ് ഓയിൽ ബാരലിന് 0.33% ഉയർന്ന് 75.17 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് (WTI) ക്രൂഡ് ഫ്യൂച്ചറുകൾ 0.26% ഉയർന്ന് 71.88 ഡോളറിലെത്തി.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ ബുധനാഴ്ച 4,445 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 4889 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 24,536, 24,615, 24,742
പിന്തുണ: 24,281, 24,203, 24,075
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിൻറുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 52,450, 52,523, 52,641
പിന്തുണ: 52,214, 52,142, 52,024
പുട്ട്-കോൾ അനുപാതം
വിപണിയുടെ മൂഡ് സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) കഴിഞ്ഞ സെഷനിലെ 0.94 ലെവലിൽ നിന്ന് നവംബർ 6 ന് 0.97 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
ഭയത്തിൻറെ സൂചകമായ ഇന്ത്യ വിക്സ് 7.78 ശതമാനം ഇടിഞ്ഞ് 14.87 ലെവലിലെത്തി.
ഇന്ന് ഫലം പ്രഖ്യാപിക്കുന്ന കമ്പനികൾ
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലുപിൻ, അലംബിക് ഫാർമസ്യൂട്ടിക്കൽസ്, എസ്കോർട്ട്സ് കുബോട്ട, ഇന്ത്യൻ ഹോട്ടൽസ്, എൻഎച്ച്പിസി, ആവാസ് ഫിനാൻസിയേഴ്സ്, ആബട്ട് ഇന്ത്യ, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ, ആസ്ട്രൽ, ബജാജ് ഇലക്ട്രിക്കൽസ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കമ്മിൻസ്, ഇമാമി, ഐടിഡി സിമൻറേഷൻ, എൻസിസി, പേജ് ഇൻഡസ്ട്രീസ്, റെയിൽ വികാസ് നിഗം, സെയിൽ, ബസാർ സ്റ്റൈൽ റീട്ടെയിൽ, ട്രെൻറ്, വിജയ ഡയഗ്നോസ്റ്റിക് സെൻറർ എന്നിവ
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
വോക്കാർഡ്
ഫാർമ കമ്പനി അതിൻറെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷൻസ് പ്ലേസ്‌മെൻറ് (ക്യുഐപി) ഇഷ്യു നവംബർ 6 ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ഇഷ്യുവിൻറെ ഫ്ലോർ പ്രൈസ് ഒരു ഷെയറിന് 1,162.25 രൂപയാണ്.
പവർ ഗ്രിഡ്
സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഗ്രിഡ് സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 3,793 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ പാദത്തിൽ ഇത് 3,781 കോടി രൂപയായിരുന്നു.
കൻസായി നെറോലാക്ക്
കൻസായി നെറോലാക്ക് രണ്ടാം പാദത്തിൽ 123 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1951 കോടി രൂപയാണ്.
സൊണാറ്റ സോഫ്റ്റ്‌വെയർ
സെപ്തംബർ പാദത്തിൽ സൊണാറ്റ സോഫ്റ്റ്‌വെയർ 106 കോടി രൂപ അറ്റാദായം നേടി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2527 കോടി രൂപയാണ്.
ഗുജറാത്ത് ഗ്യാസ്
2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ഗുജറാത്ത് ഗ്യാസ് 307 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. വരുമാനം 3,781 കോടി രൂപ.
ബ്ലൂ സ്റ്റാർ
ജൂലൈ-സെപ്റ്റംബർ കാലയളവിൽ ബ്ലൂ സ്റ്റാർ 96 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ഇതേ കാലയളവിലെ വരുമാനം 2276 കോടി രൂപയായിരുന്നു.