മൂന്നാം ദിവസവും ‘പച്ച‘ പിടിച്ച് ഓഹരി വിപണി; നേട്ടത്തിന് കാരണമായ കാര്യങ്ങൾ ഇവയൊക്കെ

വിപണിയെ സ്യാധിനിച്ച ഘടകങ്ങൾ ഇവയൊക്കെ

Update: 2025-01-16 11:25 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാർ വിപണിയുടെ നേട്ടത്തെ സ്വാധീനിച്ചു. പ്രതീക്ഷിച്ചതിലും കുറഞ്ഞ യുഎസ് സിപിഐ പണപ്പെരുപ്പം, ഈ വർഷം ഫെഡ് കൂടുതൽ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

സെൻസെക്സ് 318.74 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 77,042.82 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 98.60 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 23,311.80 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.

സെൻസെക്സ് ഓഹരികൾ

അദാനി പോർട്ട്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, എൻ‌ടി‌പി‌സി, മാരുതി, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് എന്നി ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്‌സി‌എൽ ടെക്, നെസ്‌ലെ, ഇൻഫോസിസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐ‌ടി‌സി, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നി ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചിക

സെക്ടറൽ സൂചികകളിൽ മികച്ച നേട്ടം രേഖപ്പെടുത്തിയത് നിഫ്റ്റി പി‌എസ്‌യു ബാങ്ക് സൂചികയാണ്. പൊതുമേഖല ബാങ്ക് ഓഹരികൾ കുതിച്ചത്തോടെ സൂചിക രണ്ടര ശതമാനത്തിലധികം ഉയർന്നു.

നേട്ടം നൽകിയതിൽ പ്രധാനി 6.81% ഉയർന്ന പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് ഓഹരികളായിരുന്നു. യൂണിയൻ ബാങ്ക്  ഓഹരികൾ 4.81% നേട്ടത്തിൽ അവസാനിച്ചു. ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 3.87% ശതമാനം ഉയർന്നു.  സൂചികയിലെ 12 ഓഹരികളും നേട്ടത്തിൽ അവസാനിച്ചു.

നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, മെറ്റൽ, ഒഎംസി സൂചികകൾ 2.06 ശതമാനം വരെ ഉയർന്നു. അതേസമയം നിഫ്റ്റി ഐടി, എഫ്എംസിജി, ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ 0.56 ശതമാനം വരെ നഷ്ടത്തിൽ  അവസാനിച്ചു.

ബിഎസ്ഇ മിഡ്ക്യാപ്പ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ്പ് സൂചികകൾ 1.4 ശതമാനവും ഉയർന്നു.

ആഗോള വിപണികൾ

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ ബുധനാഴ്ച ഉയർന്ന നിലയിലായിരുന്നു.

ആഗോള എണ്ണ ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഇടിഞ്ഞ് ബാരലിന് 81.88 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഇടിഞ്ഞ് 86.56 ൽ എത്തി.

Tags:    

Similar News