മധുരമേകി പഞ്ചസാര ഓഹരികള്‍

  • ബിസിഎല്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഏകദേശം 10 ശതമാനം ഉയര്‍ന്നു
  • ശ്രീ രേണുക ഷുഗേഴ്‌സ്, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍, മവാന ഷുഗേഴ്‌സ് എന്നീ ഓഹരികളുടെ വ്യാപാരം നടന്നത് 1 ശതമാനത്തിലധികം ഉയര്‍ന്നാണ്

Update: 2024-01-05 07:33 GMT

ചോളത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എത്തനോളിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ലിറ്ററിന് 5.79 അധിക ആനുകൂല്യം ജനുവരി 4-ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് (ജനുവരി 5) വ്യാപാരത്തുടക്കത്തില്‍ ബിസിഎസ് ഇന്‍ഡസ്ട്രീസ്, ഗുല്‍ഷന്‍ പോളിയോള്‍സ് ഉള്‍പ്പെടെയുള്ള മിക്ക പഞ്ചസാര ഓഹരികള്‍ ഉയര്‍ന്നു.

ഇന്ന് രാവിലെ 9.55-ഓടെ ബിസിഎല്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഏകദേശം 10 ശതമാനവും ഗുല്‍ഷന്‍ പോളിയോള്‍സ് സ്‌റ്റോക്ക് 4 ശതമാനത്തിലധികം ഉയര്‍ന്നു. രാജശ്രീ ഷുഗേഴ്‌സ് 2 ശതമാനത്തിലധികം ഉയര്‍ന്നു. ശ്രീ രേണുക ഷുഗേഴ്‌സ്, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍, മവാന ഷുഗേഴ്‌സ് എന്നീ ഓഹരികളുടെ വ്യാപാരം നടന്നത് 1 ശതമാനത്തിലധികം ഉയര്‍ന്നാണ്. ചോളത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ലിറ്ററിന് 5.79 അധിക ആനുകൂല്യം ജനുവരി 4-ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് (ജനുവരി 5) വ്യാപാരത്തുടക്കത്തില്‍ ബിസിഎസ് ഇന്‍ഡസ്ട്രീസ്, ഗുല്‍ഷന്‍ പോളിയോള്‍സ് ഉള്‍പ്പെടെയുള്ള മിക്ക പഞ്ചസാര ഓഹരികള്‍ ഉയര്‍ന്നു.

ഇന്ന് രാവിലെ 9.55-ഓടെ ബിസിഎല്‍ ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഏകദേശം 10 ശതമാനവും ഗുല്‍ഷന്‍ പോളിയോള്‍സ് സ്‌റ്റോക്ക് 4 ശതമാനത്തിലധികം ഉയര്‍ന്നു. രാജശ്രീ ഷുഗേഴ്‌സ് 2 ശതമാനത്തിലധികം ഉയര്‍ന്നു. ശ്രീ രേണുക ഷുഗേഴ്‌സ്, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍, മവാന ഷുഗേഴ്‌സ് എന്നീ ഓഹരികളുടെ വ്യാപാരം നടന്നത് 1 ശതമാനത്തിലധികം ഉയര്‍ന്നാണ്.

ജനുവരി 4 ന് ഇന്ധന ചില്ലറ വ്യാപാരികള്‍ ചോളത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോള്‍ ലിറ്ററിന് 5.79 രൂപ വര്‍ധിപ്പിച്ചിരുന്നു. അതോടെ ചോളത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ വില ലിറ്ററിന് 71.86 രൂപയിലെത്തുകയും ചെയ്തു.

എഥനോള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പഞ്ചസാരയ്ക്ക് പകരമായി ചോളത്തിന്റെ ഉപയോഗം ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണ്. അതിലൂടെ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും ശ്രമിക്കുന്നു.

Tags:    

Similar News