സർവകാല ഉയരം തൊട്ട് ശോഭ ഓഹരികൾ; ഉയർന്നത് 20 ശതമാനം
- കഴിഞ്ഞ ഒരു വർഷത്തിൽ ശോഭയുടെ ഓഹരി വില ഇരട്ടിയിലധികം വർദ്ധിച്ചു
- മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 2024-ലെ അവരുടെ ഏറ്റവും മികച്ച തിരഞ്ഞെടുത്ത ഓഹരിക്കലൊന്നാണ് ശോഭ
- ലക്ഷ്യ വില 1400 എന്ന നിലക്ക് വാങ്ങാമെന്നാണ് ബ്രോക്കറേജ് നൽകുന്ന ശുപാർശ
ഇന്ത്യൻ മൾട്ടിനാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡിന്റെ ഓഹരികൾ ഇന്നത്തെ (ജനുവരി 4) ഇൻട്രാ ഡേ വ്യപാരത്തിൽ 20 ശതമാനത്തോളം ഉയർന്ന് സർവകാല ഉയരമായ 1339.70 രൂപയിലെത്തി. മുൻ ദിവസവും ഓഹരികൾ 11 ശതമാനം നേട്ടം നൽകിയിരുന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായി 1116.65 യിൽ നിന്നും ഇന്ന് വ്യാപാരം ആരംഭിച്ചത് 1,125.95 രൂപയിലാണ്.
കഴിഞ്ഞ ഒരു വർഷത്തിൽ ശോഭയുടെ ഓഹരി വില ഇരട്ടിയിലധികം വർദ്ധിച്ചു. ബിഎസ്ഇ റിയാലിറ്റി സൂചികയെ മറികടന്ന് 92 ശതമാനമാണ് ഓഹരികൾ ഉയർന്നത്. അവസാന ആറ് മാസത്തിനിടെ ശോഭയുടെ ഓഹരികൾ 140 ശതമാനം റിട്ടേൺ നൽകി. ഇതേ കാലയളവിൽ ബിഎസ്ഇ റിയാലിറ്റി സൂചിക ഉയർന്നത് 56 ശതമാനാമാണ്. ശോഭയുടെ ഓഹരികൾ സെപ്റ്റംബർ മുതൽ ഓരോ മാസവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തിട്ടുള്ളത്.
ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ് 2024-ലെ അവരുടെ ഏറ്റവും മികച്ച തിരഞ്ഞെടുത്ത ഓഹരിക്കലൊന്നാണ് ശോഭ ലിമിറ്റ്ഡ് എന്ന് അറിയിച്ചതിനെ തുടർന്ന് ഓഹരികളുടെ മുന്നേറ്റത്തിന് കാരണമായി.
ഓഹരിയുടെ ലക്ഷ്യ വില 1400 എന്ന നിലക്ക് വാങ്ങാമെന്നാണ് ബ്രോക്കറേജ് നൽകുന്ന ശുപാർശ. ഇത് നിലവിലെ ഓഹരി വിലയേക്കാൾ 25 ശതമാനം ഉയർന്നതാണ്. ശോഭ ഓഹരികൾ അതിന്റെ മിഡ്‌ക്യാപ്, സ്മോൾക്യാപ് സമാന കമ്പനികളുമായി താരതമ്യപ്പെടുതി നോക്കുകയാണെങ്കിൽ, നിലവിൽ ഓഹരികൾ കിഴിവിൽ ലഭ്യമാണെന്നാണ് ബ്രോക്കറേജ് സ്ഥാപനം പറയുന്നത്.
ലാഭക്ഷമതയിലെ പുരോഗതിയും മികച്ച പ്രകടനത്തിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ബെംഗളുരുവിലുള്ള ഭൂമിയുടെ വില സംബന്ധിച്ച വീക്ഷണങ്ങളും കമ്പനിയുടെ നിലവിലെ ഭൂമി മൂല്യ നിര്‍ണയ റേറ്റിംഗ് പുനര്‍ നിര്‍ണയിക്കുന്നതിലേക്ക് നയിക്കുമെന്നും മോത്തിലാല്‍ ഒസ്വാള്‍ പറയുന്നു.
2021,2023 സാമ്പത്തിക വര്‍ഷങ്ങളിലെ വില്‍പ്പനയ്ക്ക് മുമ്പുള്ള വളര്‍ച്ചയില്‍ ലിസ്റ്റുചെയ്ത മറ്റ് സാമാന കമ്പനികളുടെ പ്രകടനം മോശമായിരുന്നു. എന്നാല്‍, ശോഭയുടെ വിശാലമായ ഭൂശേഖരം, ആരോഗ്യകരമായ ബാലന്‍സ് ഷീറ്റിലൂടെ ബാഹ്യമായ വളര്‍ച്ചാ അവസരങ്ങള്‍ കണ്ടെത്തുന്നതിലൂടെയും ശോഭ മികച്ചപ്രകടനം കാഴ്ച്ചവെയ്ക്കുമെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും മോത്തിലാല്‍ ഓസ്വാള്‍ പറഞ്ഞു.
ഹ്രസ്വകാലതെക്ക് ഓഹരികൾ മികച്ചതാണെന്നാണ് സാങ്കേതിക വിശകലന വിദഗ്ധരും പറയുന്നത്.
ആനന്ദ് രതി ഷെയർ ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ഇക്വിറ്റി റിസർച്ച് സീനിയർ മാനേജർ ജിഗർ എസ്.പട്ടേൽ ഓഹരികൾ ബുള്ളിഷ് ട്രെൻഡിലാണെന്നു അഭിപ്രായപ്പെട്ടു.
"ടാർഗെറ്റ് വില 1,400 രൂപയാണ് ഞങ്ങൾ നിർദ്ദേശിക്കുന്നത്. എന്നാൽ 1,100 രൂപ വരെ ബൈ-ഓൺ-ഡിപ്സ് നടത്താം, കൂടാതെ സ്റ്റോപ്പ് ലോസ് ദിവസേന ക്ലോസ് അടിസ്ഥാനത്തിൽ ₹1,030 ആയി നൽകണം. ഇൻഡിക്കേറ്റർ ഫ്രണ്ടിൽ, പ്രതിമാസ ഓഹരികളുടെ വാങ്ങൽ അധികമായാണ് കാണിക്കുന്നത്. ഇത് ഓഹരികളുടെ ബുള്ളിഷ് ട്രെൻഡിനെയാണ് സൂചിപ്പിക്കുന്നതെന്ന്," പട്ടേൽ പറഞ്ഞു.
നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 19.31 ശതമാനം ഉയർന്ന് 1335.70 വ്യാപാരം തുടരുന്നു.