ആഭ്യന്തര സൂചികകൾ റെക്കോർഡ് ഉയരത്തിൽ; റിയൽറ്റിക്ക് 6.2% നേട്ടം

  • ഊർജ്ജ സൂചിക 2 ശതമാനവും ബാങ്ക് സൂചിക 1 ശതമാനവും ഉയർന്നു
  • ബിഎസ്ഇ മിഡ്ക്യാപ് സ്മോൾക്യാപ് സൂചികകളും പുതിയ റെക്കോർഡിൽ
  • ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയുൾപ്പെടെ 480 ഓഹരികൾ 52 ആഴ്ച ഉയർച്ചയിൽ

Update: 2024-01-04 11:22 GMT

സെൻസെക്സ് 490.97 പോയിൻറ് അഥവാ 0.69 ശതമാനം വർധിച്ച് 71,847.57 ലെത്തി. നിഫ്റ്റി 141.30 പോയിൻറ് അഥവ 0.66 ശതമാനം ഉയർന്ന് 21,658.60 എന്ന നിലയിലെത്തി.

ആഗോള സൂചനകൾ പ്രതികൂലമായിരുന്നിട്ടും, വിപണി പോസിറ്റീവ് നോട്ടിൽ സെഷൻ ആരംഭിക്കുകയും വ്യാപാരത്തിൽ  ഉടനീളം നേട്ടങ്ങൾ തുടരുകയും ചെയ്തു.

ബജാജ് ഫിനാൻസ്, എൻടിപിസി, ഒഎൻജിസി, ടാറ്റ കൺസ്യൂമർ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയിലെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയത്. ബിപിസിഎൽ, എൽടിഐ മൈൻഡ് ട്രീ, ഡോ.റെഡ്ഡി ലബോറട്ടറീസ്, എച്ച്സിഎൽ ടെക്നോളജീസ്, ഹീറോ മോട്ടോകോർപ്പ് എന്നിവ നഷ്ം നേരിട്ട കമ്പനികളിൽ ഉൾപ്പെടുന്നു.

റിയൽറ്റി സൂചിക 6.6 ശതമാനം ഉയർന്നപ്പോൾ, ഊർജ്ജ സൂചിക 2 ശതമാനവും ബാങ്ക്, ക്യാപിറ്റൽ ഗുഡ്സ്, ഹെൽത്ത് കെയർ, ഓയിൽ ആൻറ് ഗ്യാസ് ഇൻഡക്സുകൾ 0.5-1 ശതമാനവും ഉയർന്നു.


ബിഎസ്ഇ മിഡ്കാപ്പും സ്മോൾക്യാപ് സൂചികകളും ഒരു ശതമാനം വീതം ഉയർന്ന് പുതിയ റെക്കോർഡ് സ്ഥാപിച്ചു. ബിഎസ്ഇ മിഡ്കാപ്പ് 1.49 ശതമാനം ഉയർന്ന് 37,669.07 ലെത്തി, പിന്നീട് 37,634.28 ൽ ക്ലോസ്സ് ചെയ്തു. ബിഎസ്ഇ സ്മോൾകാപ്പ് സൂചിക അതിന്റെ പുതിയ റെക്കോർഡ് ഉയർന്ന നിലയായ 43,578.92 ലെത്തി. പിന്നീട് 1.08 ശതമാനം ഉയർന്ന് 43,568.09 ൽ ക്ലോസ് ചെയ്തു.

ബിഎസ്ഇയിൽ  സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂല്യം കഴിഞ്ഞ സെഷനിലെ 365.1 ലക്ഷം കോടിയിൽ നിന്ന് 368.4 ലക്ഷം കോടിയായി ഉയർന്നു.

ഭാരതി എയർടെൽ, ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി, പവർ ഗ്രിഡ്, സൺ ഫാർമ എന്നിവയുൾപ്പെടെ 480 ഓഹരികൾ ബിഎസ്ഇയിലെ പുതിയ 52 ആഴ്ചയിലെ ഉയർന്ന നിരക്കിലാണ്.

Tags:    

Similar News