സെന്‍സെക്സിനും നിഫ്റ്റിക്കും നഷ്ടത്തില്‍ ക്ലോസിംഗ്

  • ഓട്ടൊമൊബൈല്‍, ഐടി ഓഹരികള്‍ക്ക് വലിയ ഇടിവ്
  • വിശാലമായ വിപണി സൂചികകളും ഇന്ന് ഇടിവില്‍
  • മികച്ച നേട്ടവുമായി നിഫ്റ്റി ഫാര്‍മ സൂചിക

Update: 2024-01-02 10:20 GMT

ഇന്ന് മറ്റ് ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച്  ഇന്ന് ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇടിവിലേക്ക് നീങ്ങി . സെന്‍സെക്സ് 379.46 പോയിന്‍റ് അഥവാ 0.53 ശതമാനം ഇടിവോടെ 71,892.48ലും നിഫ്റ്റി 76.10 പോയിന്‍റ് അഥവാ 0.35 ശതമാനം ഇടിവോടെ 21,665.80ലും വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ റാലികള്‍ക്കു ശേഷം ഒരു വിഭാഗം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് നീങ്ങി.

ക്രൂഡ് ഓയില്‍ വില ഉയര്‍ച്ചയുടെ പ്രവണത കാണിക്കുന്നതും വിപണികളെ നെഗറ്റിവായി സ്വാധീനിച്ചു. ഐടി കമ്പനികളുടെ മൂന്നാംപാദ ഫലം അത്ര പ്രതീക്ഷ ഉണര്‍ത്തുന്നതാകില്ല എന്ന വിലയിരുത്തലുകളും നിക്ഷേപക വികാരത്തെ ബാധിച്ചു. 

വിശാലമായ വിപണി സൂചികകളും ഇന്ന് ഇടിവിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.18 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 0.24 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.08 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.03 ശതമാനവും താഴോട്ടിറങ്ങി.

സെക്ടറൽ സൂചികകൾ

ഓട്ടൊമൊബൈല്‍ (1.37%), ഐടി (1.16%) , റിയര്‍റ്റി (1.04 %) ബാങ്ക് സൂചികകളാണ് നിഫ്റ്റിയില്‍ ഏറ്റവും വലിയ ഇടിവ് നേരിട്ടത്. ഫാര്‍മ സൂചിക 2.46 ശതമാനം നേട്ടം കൈവരിച്ചു. ആരോഗ്യ സംരക്ഷണം, മീഡിയ, മെറ്റല്‍, ഓയില്‍-ഗ്യാസ് തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്.  ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ മാറ്റം രേഖപ്പെടുത്തിയില്ല.  ബാക്കിയെല്ലാ സൂചികകളും ഇടിവിലാണ്. 

ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികൾ

ഇന്ന് നിഫ്റ്റി 50-യില്‍ ഡിവിസ് ലാബ് (3.09%) ,അദാനി പോര്‍ട്‍സ് (2.97%), സൺ ഫാർമ (2.77%), കോൾ ഇന്ത്യ (2.61%), സിപ്ല (2.55 %) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. സെന്‍സെക്സില്‍ സണ്‍‌ ഫാര്‍മ (2.85 %), ബജാജ് ഫിനാന്‍സ് (1.76 %), ഭാരതി എയര്‍ടെല്‍ (1.06 %), റിലയന്‍സ് (0.79 %), ബജാജ് ഫിനാന്‍സ് (0.70 %), ടൈറ്റാന്‍ (0.64 %) എന്നിവ മികച്ച നേട്ടം സ്വന്തമാക്കി. 

ഇന്ന് നഷ്ടത്തിലായ ഓഹരികൾ

എഷര്‍ മോട്ടോര്‍സ് (3.57 %), മഹീന്ദ്ര & മഹീന്ദ്ര (2.48 %), അള്‍ട്രാ ടെക് സിമന്‍റ് (2.47 %), എല്‍ടി (2.40 %), കൊട്ടക് മഹീന്ദ്ര ബാങ്ക് (2.32%) എന്നിവയാണ്  നിഫ്റ്റിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ മഹീന്ദ്ര & മഹീന്ദ്ര ( 2.78 %), കൊട്ടക് മഹീന്ദ്ര ബാങ്ക് (2.55%), അള്‍ട്രാ ടെക് സിമന്‍റ് (2.46 %), എല്‍ടി (2.36 %), ഐസിഐസിഐ (1.91 %) എന്നിവ വലിയ ഇടിവ് രേഖപ്പെടുത്തി. 

Tags:    

Similar News