4.40 ഇരട്ടി അപേക്ഷകളുമായി സായി സിൽക്‌സ് ഇഷ്യൂ അവസാനിച്ചു

  • സിഗ്‌നേച്ചർ ഗ്ലോബൽ ഇഷ്യൂവിനു 12 ഇരട്ടി അപേക്ഷകൾ
  • മധുസൂദൻ മസാലയുടെ ഇഷ്യൂവിന് 444.27 ഇരട്ടി അപേക്ഷകൾ ലഭിച്ചു

Update: 2023-09-22 12:29 GMT

തെലുങ്കാന ആസ്ഥാനമായുള്ള എത്‌നിക് അപ്പാരൽ റീട്ടെയ്‌ലർ സായി സിൽക്‌സ് കലാമന്ദിർ ഇഷ്യൂവിന്റെ   അവസാന ദിവസം ഇതുവരെ 4.40 ഇരട്ടി അപേക്ഷകൾ ലഭിച്ചു. ഇഷ്യുവിലൂടെ 1200 കോടി സ്വരൂപിക്കും. 

ഒക്‌ടോബർ നാലിന് ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും. ഇഷ്യു സെപ്റ്റംബർ  22-ന് അവസാനിക്കും. 

600 കോടി രൂപയുടെ ഓഹരികളുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടർ ഗ്രൂപ്പിന്റെ 2,70,72,000 ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഇഷ്യൂ.

2005 -ൽ നാഗകനക ദുർഗാ പ്രസാദ് ചളവടി സ്ഥാപിച്ച കമ്പനിക്ക് ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ 54 സ്റ്റോറുകളുണ്ടിപ്പോള്. ഇന്ത്യയുടെ സംസ്കാരം, പാരമ്പര്യങ്ങൾ, പൈതൃകം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അൾട്രാ പ്രീമിയം, പ്രീമിയം സാരികൾ, ലെഹംഗകൾ, പുരുഷന്മാരുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന എത്‌നിക് വസ്ത്രങ്ങളുടെ നിർമാതാക്കളാണ് കമ്പനി.

സിഗ്‌നേച്ചർ ഗ്ലോബൽ

എച്ച്‌ഡിഎഫ്‌സി ക്യാപിറ്റലിന്റെയും ഐഎഫ്‌സിയുടെയും പിന്തുണയുള്ള സിഗ്‌നേച്ചർ ഗ്ലോബൽ ഇഷ്യൂ അവസാനിച്ചു. ഇതുവരെ 11.88 ഇരട്ടി അപേക്ഷകളാണ് വന്നത്. ഐപിഒയിലൂടെ 730 കോടി രൂപ സമാഹരിക്കുന്നതിനാണ് ലക്ഷ്യംവെക്കുന്നത്. 

മധുസൂദൻ മസാല

സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്കരണം, വിതരണം എന്നിവയില്‍ ഏർപ്പെട്ടിരിക്കുന്ന മധുസൂദൻ മസാലയുടെ ഇഷ്യൂവിന് 444.27 ഇരട്ടി അപേക്ഷകൾ ലഭിച്ചു.

ഓഹരികൾ ഒക്‌ടോബർ 3-ന് എൻഎസ്ഇ എസ്എംഇ-യിൽ ലിസ്റ്റ് ചെയ്യും.

"ഡബിൾ ഹാത്തി", "മഹാരാജ" എന്നീ ബ്രാൻഡുകളിൽ 32-ലധികം തരം സുഗന്ധവ്യഞ്ജനങ്ങള്‍ കമ്പനി വിപണിയിലെത്തിക്കുന്നു. ജാംനഗറിന് സമീപമുള്ള ഹാപ്പയിലെ ഇൻഡസ്ട്രിയൽ ഏരിയായിലാണ് കമ്പനിയുടെ ഉത്പാദനകേന്ദ്രം.

യാത്ര ഓൺലൈൻ

ഓൺലൈൻ ട്രാവൽ കമ്പനിയായ യാത്ര ഓൺലൈൻ ഇഷ്യൂവിനു ലഭിച്ചത് 1.66 ഇരട്ടി അപേക്ഷകള്‍ മാത്രം. ഇഷ്യു വഴി 875 കോടി രൂപ സ്വരൂപിക്കുവാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 602 കോടി രൂപയുടെ പുതിയ ഓഹരികളും 12,183,099 ഓഹരിയുടെ ഓഫർ ഫോർ സെയിലും ( ഒഎഫ് എസ്) ഉൾപ്പെടുന്നതാണ് ഇഷ്യു.

ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും സെപ്തംബര് 29-ന് ലിസ്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

കോഡി ടെക്‌നോലാബ് ലിമിറ്റഡ്

കോഡി ടെക്‌നോലാബ് ഇഷ്യൂവിനു 53.56 മടങ്ങ് അപേക്ഷ ലഭിച്ചു. ഇഷ്യൂ സെപ്റ്റംബർ 20-ന് അവസാനിച്ചിരുന്നു. സെപ്റ്റംബർ 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റെഡ്

 സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ഇഷ്യൂവിനു 116.33 ഇരട്ടി അപേക്ഷകൾ ലഭിച്ചു. സെപ്റ്റംബർ 28-ന് എൻഎസ്ഇ എസ്എംഇ എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.

2020-ൽ സ്ഥാപിതമായ സെല്ലെകോർ ഗാഡ്‌ജെറ്റ്‌സ് ലിമിറ്റഡ് ടെലിവിഷനുകൾ, മൊബൈൽ ഫോണുകൾ, സ്‌മാർട്ട് വിയറബിളുകൾ, മൊബൈൽ ആക്‌സസറികൾ, സ്‌മാർട്ട് വാച്ചുകൾ, നെക്‌ബാൻഡുകൾ എന്നിവയുടെ സംഭരണം, ബ്രാൻഡിംഗ്, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. സെല്ലെകോർ ഗാഡ്‌ജെറ്റുകൾക്ക് രാജ്യമൊട്ടാകെ 1200-ലധികം സേവന കേന്ദ്രങ്ങളും 800-ലധികം വിതരണക്കാരുമുണ്ട്. 300-ലധികം ഉൽപ്പന്ന ശ്രേണികളുള്ള 24,000 റീട്ടെയിൽ സ്റ്റോറുകളിലും ഓഫ്‌ലൈൻ, ഓൺലൈൻ ചാനലുകളിലൂടെ പാൻ ഇന്ത്യയിൽ 100 ദശലക്ഷം ഉപയോക്താക്കളുമുണ്ട്.

ഹോൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ് ലിമിറ്റഡ്

ഹോൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ് ഇഷ്യൂവിനു ഇതുവരെ 85.81 ഇരട്ടി അപേക്ഷകൾ ലഭിച്ചു. ഗവേഷണം, വ്യവസായം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കാവശ്യമായ ശാസ്ത്ര, എഞ്ചിനീയറിംഗ് ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഹോൾമാർക് ഒപ്‌റ്റോ-മെക്കാട്രോണിക്‌സ്.

 സെപ്റ്റംബർ 28-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

മാസ്റ്റർ കോംപോണെന്‍റ്സ്

മാസ്റ്റർ കോംപോണെന്‍റ്സ് ഇഷ്യുവിന് 8.20 മടങ് അപേക്ഷകൾ ലഭിച്ചു.

ഇലക്ട്രിക്കൽ, മെഡിക്കൽ, വ്യാവസായിക, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകള്‍ക്കാവശ്യമായ ഉയർന്ന ഗുണമേന്മയുള്ള ഘടകവസ്തുക്കള്‍ നിർമിക്കുന്ന മാസ്റ്റർ കോംപിനേൻറ്സ് ഇഷ്യുവഴി 15.43 കോടി രൂപ സമാഹരിക്കും. എൻഎസ്ഇ എസ്എംഇ -യിൽ സെപ്റ്റംബർ 29 ലിസ്‌റ്റ് ചെയ്യും.

ഉയർന്ന ഗുണമേന്മയുള്ള പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ഘടകങ്ങള്‍ നിർമ്മിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് മാസ്റ്റർ കംപോണന്‍റ്സ്. കമ്പനിക്ക് തെർമോപ്ലാസ്റ്റിക് ഇൻജക്ഷൻ മോൾഡിംഗ്, തെർമോസെറ്റ് ഇൻജക്ഷൻ മോൾഡിംഗ്, തെർമോസെറ്റ് ട്രാൻസ്ഫർ മോൾഡിംഗ്, കംപ്രഷൻ മോൾഡിംഗ് തുടങ്ങിയവയാണ് കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങള്‍.

Tags:    

Similar News