ആര്‍വിഎന്‍എല്ലിന് 543 കോടിയുടെ മെട്രോ കരാര്‍; മികച്ച പ്രകടനവുമായി ഓഹരികള്‍
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റെയില്‍ വികാസ് നിഗം ലിമിറ്റഡിന് മധ്യപ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷന്റെ 543 കോടി രൂപയുടെ ഓര്‍ഡര്‍. ഇതോടെ കമ്പനിയുടെ ഓഹരി വിലയും ഉയര്‍ന്നു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ മെട്രോ റെയില്‍ പദ്ധതിയുടെ എലവേറ്റഡ് സ്റ്റേഷനുകളു (അല്‍പ്പം ഉയര്‍ന്നുള്ള റെയില്‍വേ സ്റ്റേഷനുകള്‍) ടെ നിര്‍മാണത്തിനുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചത്. എലവേറ്റഡ് വയഡക്റ്റ് (ഉയരത്തിലുള്ള റെയില്‍ പാതയെയോ റോഡിനെയോ പിന്തുണയ്ക്കുന്ന കമാനങ്ങള്‍, തൂണുകള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന പാലമാണ് വയഡക്റ്റ്), അഞ്ച് എലവേറ്റഡ് മെട്രോ റെയില്‍ സ്‌റ്റേഷനുകള്‍ എന്നിവയുടെ ഡിസൈനിംഗ്, നിര്‍മ്മാണം എന്നിവയ്ക്കായുള്ള ലേലത്തില്‍ ഏറ്റവും കുറഞ്ഞ ബിഡ് സമര്‍പ്പിച്ചത് ആര്‍വിഎന്‍എല്‍-യുആര്‍സി ജെവിയാണെന്ന് കമ്പനി ബിഎസ്ഇയില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കുന്നു.
കൂടാതെ 1,092 ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേയുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ വികസനം, ധനസഹായം, നടപ്പാക്കല്‍ പദ്ധതി നടത്തിപ്പിനായി സാമ്പത്തികവും മാനവ വിഭവ ശേഷിയും സമാഹരിക്കല്‍, കുറഞ്ഞ ചെലവ് വര്‍ധനയോടെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നത് ഉറപ്പാക്കുക എന്നിവയാണ് പൊതുമേഖല സ്ഥാപനമായ ആര്‍വിഎന്‍എല്‍ ഏറ്റെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത്.
നടപ്പ് വര്‍ഷം തുടക്കം മുതല്‍ ഇതുവരെ ആര്‍വിഎന്‍എല്‍ ഓഹരി വില 160 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 400 ശതമാനം റിട്ടേണും ഈ ഓഹരി നല്‍കിയിട്ടുണ്ട്. എന്‍എസ്ഇയില്‍ ആര്‍വിഎന്‍എല്‍ ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ 177.95 രൂപയിലായിരുന്നു. ഇന്ന് രാവിലെ 183.25 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. അതിനുശേഷം 185.60 രൂപയിലേക്ക് വില ഉയര്‍ന്നിരുന്നു. ഓഹരിയുടെ 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില 199.25 രൂപയാണ്. അമ്പത്തിരണ്ട് ആഴ്ച്ചയിലെ താഴ്ന്ന വില 56.05 രൂപയാണ്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.