പി-നോട്ട് വഴിയുള്ള നിക്ഷേപം കുന്നുകൂടി 1.31 ലക്ഷം കോടിയിലെത്തി

  • ആഭ്യന്തര വിപണിയുടെ മികച്ച പ്രകടനമാണ് കാരണം
  • പി-നോട്ട് ഇഷ്യു ചെയ്യുന്നത് രജിസറ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരാണ്
  • ഇന്ത്യന്‍ വിപണികളിലെ പി-നോട്ട് നിക്ഷേപത്തിന്റെ മൂല്യം നവംബര്‍ അവസാനത്തോടെ 1,31,664 കോടി രൂപ

Update: 2023-12-27 11:54 GMT

ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ പി-നോട്ട് (പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍) വഴിയുള്ള നിക്ഷേപം 2023 നവംബര്‍ മാസത്തില്‍ 1.31 ലക്ഷം കോടി രൂപയിലെത്തി.

2023 ഒക്ടോബറിലെ ഇടിവില്‍ നിന്നാണ് നവംബറില്‍ നിക്ഷേപം കുതിച്ചുയര്‍ന്നത്.

ആഭ്യന്തര വിപണിയുടെ മികച്ച പ്രകടനമാണ് ഇതിനു കാരണം.

ഒക്ടോബറില്‍ ഇടിവ് രേഖപ്പെടുത്തുന്നതിനു മുമ്പുള്ള മാസങ്ങളില്‍ പി-നോട്ട് വഴിയുള്ള നിക്ഷേപങ്ങള്‍ തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പി-നോട്ട് ഇഷ്യു ചെയ്യുന്നത് രജിസറ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരാണ്.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകര്‍ക്കാണ് രജിസ്റ്റര്‍ ചെയ്ത വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ പി-നോട്ട് ഇഷ്യു ചെയ്യുന്നത്.

സെബിയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ഇന്ത്യന്‍ വിപണികളിലെ പി-നോട്ട് നിക്ഷേപത്തിന്റെ മൂല്യം നവംബര്‍ അവസാനത്തോടെ 1,31,664 കോടി രൂപയാണ്.

ഒക്ടോബറിലിത് 1,26,320 കോടി രൂപയായിരുന്നു.

Tags:    

Similar News