എൻഎസ്ഇ യിൽ പുതിയ സൂചികകൾ പ്രാബല്യത്തിൽ വരുന്നത് ഏപ്രിൽ 8ന്

  • ഏപ്രിൽ മൂന്നിനാണ് എൻഎസ്ഇ പുതിയ സൂചികകൾ പ്രഖ്യാപിച്ചത്
  • എഫ് ആൻഡ് ഒ അംഗങ്ങൾക്ക് NEAT+ ടെർമിനലുകളിൽ സൂചികകൾ ലഭ്യമാക്കും

Update: 2024-04-04 09:23 GMT

നാല് പുതിയ സൂചികകള്‍ കൂടി പ്രഖ്യാപിച്ച് നാഷണല്‍ സ്റ്റോക്ക് എക്‌സചേഞ്ച്. ഏപ്രിൽ 8 മുതൽ ഓഹരി വിപണികളിലും ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്‌ഷൻസ് വിഭാഗങ്ങളിലും സൂചികകൾ സജ്ജമാകും.

നിഫ്റ്റി ടാറ്റ ഗ്രൂപ്പ് 25 പെർസെന്റ് ക്യാപ്, നിഫ്റ്റി 500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിംഗ് 50:30:20, നിഫ്റ്റി 500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ 50:30:20, നിഫ്റ്റി മിഡ്സ്മോൾ ഹെൽത്ത് കെയർ എന്നിവയാണ് നാല് പുതിയ സൂചികകൾ. എഫ് ആൻഡ് ഒ അംഗങ്ങൾക്ക്  NEAT+ ടെർമിനലുകളിൽ സൂചികകൾ ലഭ്യമാക്കും.

നിഫ്റ്റി മിഡ്സ്മോൾ ഹെൽത്ത്കെയർ

നിഫ്റ്റി മിഡ്‌സ്‌മോൾ ഹെൽത്ത്‌കെയർ ഇൻഡെക്‌സ്, ആരോഗ്യമേഖലയിൽ ഉൾപ്പെടുന്ന മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് ഓഹരികളുടെ പ്രകടനം ട്രാക്ക് ചെയ്യും. 30 ഓഹരികളെ ആയിരിക്കും സൂചികയിൽ ഉൾപെടുത്തുക. ഇവ നിഫ്റ്റി മിഡ്‌സ്‌മോൾക്യാപ്പ് 400 സൂചികയിൽ നിന്ന് തെരെഞ്ഞെടുത്തതാണ്. ആറ് മാസത്തെ ശരാശരി ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തതാണ്. മാക്‌സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട്, ലുപിൻ ലിമിറ്റഡ്, അരബിന്ദോ ഫാർമ എന്നിവയാണ് സൂചികയിലെ പ്രധാന ഓഹരികൾ. 

നിഫ്റ്റി 500 മൾട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിംഗ് 50:30:20

നിഫ്റ്റി 500 സൂചികയിൽ നിന്ന് തിരഞ്ഞെടുത്ത മാനുഫാക്ചറിംഗ് മേഖലയെ പ്രതിനിധീകരിക്കുന്ന ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളുടെ പ്രകടനം ട്രാക്ക് ചെയ്യാനാണ് സൂചിക ലക്ഷ്യമിടുന്നത്. 

75 ഓഹരികളായിരിക്കും സൂചികയിലുണ്ടാവുക.  ഓഹരികളുടെ ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ അടിസ്ഥാനത്തിലായിരിക്കും ക്രമീകരണം. ലാർജ്‌ക്യാപ് ഓഹരികൾക്ക് 50 ശതമാനവും, മിഡ്‌ക്യാപ് ഓഹരികൾക്ക് 30 ശതമാനവും, സ്‌മോൾക്യാപ് ഓഹരികൾക്ക് 20 ശതമാനം ക്രമീകരണം.

റിലയൻസ് ഇൻഡസ്ട്രീസ്, സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ്, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, സിപ്ല എന്നിവയാണ് ഈ സൂചികയിലെ പ്രധാന ഓഹരികകൾ.

നിഫ്റ്റി ടാറ്റ ഗ്രൂപ്പ് 25 പെർസെന്റ് ക്യാപ്

ഒരു പ്രത്യേക കോർപ്പറേറ്റ് ഗ്രൂപ്പിൽപ്പെട്ട എൻഎസ്ഇ ലിസ്റ്റഡ് കമ്പനികളുടെ പ്രകടനം പ്രതിഫലിപ്പിക്കുന്നതിനാണ് സൂചിക ലക്ഷ്യമിടുന്നത്. പത്തു ഓഹരികളായിരിക്കും സൂചികയിലുണ്ടാവുക. ഫ്രീ ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ രീതി ഉപയോഗിച്ചാണ് ഇത് നിർണ്ണയിക്കുന്നത്. ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ കമ്പനി എന്നിവയാണ് സൂചികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ഓഹരികൾ.

നിഫ്റ്റി 500 മൾട്ടികാപ്പ് ഇൻഫ്രാസ്ട്രക്ചർ 50:30:20

ഇൻഫ്രാസ്ട്രക്ചർ മേഖലയെ ഉൾക്കൊള്ളുന്ന നിഫ്റ്റി 500 ഇൻഡക്സിൽ നിന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതിനാണ്.

75 ഓഹരികളായിരിക്കും സൂചികയിലുണ്ടാവുക.  ഫ്രീ-ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ്റെ അടിസ്ഥാനത്തിലായിരിക്കും ഓഹരികളുടെ ക്രമീകരണം. ലാർജ് ക്യാപ് ഓഹരികൾക്കായി 50 ശതമാനവും  മിഡ്-ക്യാപ് ഓഹരികൾക്കായി  30 ശതമാനവും സ്‌മോൾ ക്യാപ് ഓഹരികൾക്കായി 20 ശതമാനവുമാണ് സൂചികയിൽ ക്രമീകരിച്ചിട്ടുള്ളത്.

ലാർസൻ ആൻഡ് ടൂബ്രോ, ആർഐഎൽ, ഭാരതി എയർടെൽ, എൻടിപിസി, മാക്സ് ഹെൽത്ത്കെയർ, പവർ ഗ്രിഡ് കോർപ്പറേഷൻ, അൾട്രാടെക് സിമൻ്റ്, ഇന്ത്യൻ ഹോട്ടൽസ്, ഒഎൻജിസി, അദാനി പോർട്ട്സ് എന്നിവ സൂചികയിൽ ഉൾപ്പെടുത്തിയ ഓഹരികളാണ്. 

Tags:    

Similar News