കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; 22,700 കടന്ന് നിഫ്റ്റി

  • നിഫ്റ്റി ബാങ്ക് സൂചിക എക്കാലത്തെയും ഉയർന്ന ലെവലായ 49,672.85 പോയിന്റിലെത്തി
  • ആഗോള വിപണികളിലെ കുതിപ്പും വർധിച്ചു വരുന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണക്ക് കരുത്തേകി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.48 ലെത്തി
;

Update: 2024-04-30 05:42 GMT
nifty bank index followed the surge and the market continued to gain today
  • whatsapp icon

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ആഗോള വിപണികളിലെ കുതിപ്പും വർധിച്ചു വരുന്ന വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണക്ക് കരുത്തേകി. യുഎസ് ഫെഡറൽ റിസർവിൻ്റെ ദ്വിദിന മോണിറ്ററി പോളിസി മീറ്റിംഗിന് ഇന്ന് തുടക്കമാകും. സെൻസെക്‌സ് 152.31 പോയിൻ്റ് ഉയർന്ന് 74,823.59 ലും നിഫ്റ്റി 52.9 പോയിൻ്റ് ഉയർന്ന് 22,696.30 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

നിഫ്റ്റിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോകോർപ്പ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ ലിമിറ്റഡ്, ജെ എസ് ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ഗ്രാസിം ഇൻഡസ്ട്രീസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റൽസ് എന്നീ ഓഹരികൾ ഇടിവിലാണ്.

കുതിപ്പ് തുർന്ന നിഫ്റ്റി ബാങ്ക് സൂചിക എക്കാലത്തെയും ഉയരത്തിലെത്തി. സൂചിക ഉയർന്ന ലെവലായ 49,672.85 പോയിന്റിലെത്തി. മുൻ സെഷനിൽ 2.5 ശതമാനം ഉയർന്ന സൂചിക 2023 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ ഒറ്റ ദിവസത്തെ നേട്ടം രേഖപ്പെടുത്തി.

മറ്റു സെക്ടറിൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ രണ്ട് ശതമാനം ഉയർന്നാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി റിയൽറ്റി സൂചിക ഒരു ശതമാനത്തിനു മുകളിലാണ്. മിഡ്, സ്‌മോൾ ക്യാപ് ഓഹരികളും കുതിപ്പ് തുടരുന്നു.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം തുടരുന്നു. ഷാങ്ഹായ് ഇടിവിലാണ്. യുഎസ് വിപണികൾ തിങ്കളാഴ്ച നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.11 ശതമാനം ഇടിഞ്ഞ് ബാരലിന് 88.30 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.88 ശതമാനം താഴ്ന്ന് 2336.60 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.48 ലെത്തി. തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐകൾ) 169.09 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

സെൻസെക്സ് 941.12 പോയിൻ്റ് അഥവാ 1.28 ശതമാനം ഉയർന്ന് 74,671.28 ലും നിഫ്റ്റി 223.45 പോയിൻ്റ് അഥവാ ഒരു ശതമാനം ഉയർന്ന് 22,643.40 ലുമാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.

Tags:    

Similar News