ചാഞ്ചാട്ടത്തിനൊടുവിൽ ഫ്ലാറ്റായി വിപണി
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെൽ
- ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്.
- ബ്രെൻ്റ് ക്രൂഡ് 0.53 ശതമാനം ഉയർന്ന് ബാരലിന് 73.97 ഡോളറിലെത്തി
ഏറെ ചാഞ്ചാട്ടത്തിനൊടുവിൽ ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഫ്ലാറ്റായാണ്. സെൻസെക്‌സ് 0.39 പോയിൻ്റ് താഴ്ന്ന് 78,472.48ലും നിഫ്റ്റി 22.55 പോയിൻ്റ് ഉയർന്ന് 23,750.20ലും ആണ് ക്ലോസ് ചെയ്തത്.
സെൻസെക്സിൽ ടൈറ്റൻ, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, സൊമാറ്റോ, ലാർസൻ ആൻഡ് ടൂബ്രോ, ബജാജ് ഫിൻസെർവ് ഓഹരികൾ നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്ട്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി, സൺ ഫാർമ, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു വ്ലോസ് ചെയ്തത്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, എനർജി, ഫാർമ, റിയാലിറ്റി, പിഎസ്‌യു ബാങ്ക് സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി മെറ്റൽ, എഫ്എംസിജി, മീഡിയ സൂചികകൾ nashtam
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് അവസാനിച്ചത്.
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സിയോൾ നഷ്ടത്തിലാണ് അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.53 ശതമാനം ഉയർന്ന് ബാരലിന് 73.97 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.34 ശതമാനം ഉയർന്ന് 2644 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 85.27 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.