വിപണി നേട്ടത്തിൽ അവസാനിച്ചു; നിക്ഷേപകരുടെ ശ്രദ്ധ ആർബിഐ നയ പ്രഖ്യാപനത്തിൽ

  • കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിപണി ഇടിവിലായിരുന്നു
  • ഏപ്രിൽ 5 ന് മോണിറ്ററി പോളിസി കമ്മിറ്റിയുടെ നയ തീരുമാനം പ്രഖ്യാപിക്കും
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.44 ലെത്തി

Update: 2024-04-04 11:00 GMT

ഏറെ അനിശ്ചിതത്വങ്ങൾ നിറഞ്ഞ വ്യാപാരത്തിനൊടുവിൽ ആഭ്യന്തര സൂചികകൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. ആദ്യ ഘട്ട വ്യാപാരത്തിൽ ആഭ്യന്തര സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിപണി ഇടിവിലായിരുന്നു. സെൻസെക്സ് 350.81 പോയിൻ്റ് അഥവാ 0.47 ശതമാനം ഉയർന്ന് 74,227.63ലും നിഫ്റ്റി 80.00 പോയിൻ്റ് അഥവാ 0.36 ശതമാനം ഉയർന്ന് 22,514.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2342 ഓഹരികൾ നേട്ടം നൽകി, 1361 ഓഹരികൾ ഇടിഞ്ഞു, 101 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഏപ്രിൽ 5 വെള്ളിയാഴ്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി) നയ തീരുമാനം പ്രഖ്യാപിക്കും.

നിഫ്റ്റിയിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് (3.15%), ടൈറ്റൻ കമ്പനി (1.95%), ഏഷ്യൻ പെയിൻ്റ്‌സ് (1.90%), ടെക് മഹീന്ദ്ര (1.83%), ഐഷർ മോട്ടോഴ്‌സ് (1.80%) എന്നിവ നേട്ടത്തോടെ വ്യാപരം അവസാനിപ്പിച്ചു. ഒഎൻജിസി (-2.12%), ശ്രീറാം ഫിനാൻസ് (-1.74%), അദാനി പോർട്ട്‌സ് (-1.98%), ബിപിസിഎൽ (-1.74%), ഭാരതി എയർടെൽ (-1.48%) എന്നിവ ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ബാങ്ക്, ഐടി എന്നിവ 0.5-1 ശതമാനം വരെ ഉയർന്നപ്പോൾ പൊതുമേഖലാ ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.7-1.6 ശതമാനം വരെ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചികയും എക്കാലത്തെയും ഉയർന്ന ലെവേലായ 40,973.14 ലെത്തി, കുതിപ്പ് നിലനിർത്താനാവാതെ സൂചിക 0.11 ശതമാനം ഇടിഞ്ഞ് 40,625.41 ൽ ക്ലോസ് ചെയ്തു. സ്‌മോൾക്യാപ് സൂചിക 0.5 ശതമാനവും ബിഎസ്ഇ ലാർജ്ക്യാപ് 0.34 ശതമാനം നേട്ടമുണ്ടാക്കി.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൻടിപിസി, ഡിമാർട്ട്, അംബുജ സിമൻ്റ്, ശ്രീറാം ഫിനാൻസ്, വേദാന്ത എന്നിവയുൾപ്പെടെ 200-ലധികം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

സ്വർണം ട്രോയ് ഔൺസിന് 0.04 ശതമാനം താഴ്ന്ന് 2314 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 83.44 ലെത്തി. ബ്രെൻ്റ് ക്രൂഡ് 0.36 ശതമാനം ഉയർന്ന് ബാരലിന് 88.67 ഡോളറിലെത്തി.

ഏഷ്യയിലെ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഹോങ്കോങ്ങ്, ഷാങ്ഹായ് വിപണികൾക്ക് ഇന്ന് അവധിയായിരുന്നു. യൂറോപ്യൻ വിപണികളിൽ നേട്ടത്തോടെ വ്യാപാരം തുടരുന്നു. യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരമാണ് ബുധനാഴ്ച നടത്തിയത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,213.56 കോടി രൂപയുടെ ഓഹരികൾ വിറ്റു.

സെൻസെക്സ് 27.09 പോയിൻ്റ് അഥവാ 0.04 ശതമാനം ഇടിഞ്ഞ് 73,876.82 ലും നിഫ്റ്റി 18.65 പോയിൻ്റ് അഥവാ 0.08 ശതമാനം ഇടിഞ്ഞ് 22,434.65 ലുമാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.

Tags:    

Similar News